വിദേശ രാജ്യങ്ങളിൽ ജോലിക്കായി കുടിയേറുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വംശീയ വിവേചനങ്ങളെക്കുറിച്ച് നിരവധി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ആ യാഥാർത്ഥ്യത്തെ ഹാസ്യ രൂപേണ അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഇന്ത്യൻ സ്റ്റാൻഡ് അപ്പ് കോമേഡിയനായ അക്ഷയ്.
ജർമ്മനിയിലെ കോർപ്പറേറ്റ് ജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് ഒരു കുടിയേറ്റ തൊഴിലാളിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇദ്ദേഹം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത്.
ജർമ്മൻ കോർപ്പറേറ്റ് ഓഫീസ്
ജർമ്മൻ ഓഫീസുകളിൽ "കുടിയേറ്റക്കാർ ജർമ്മൻകാരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, ജർമ്മൻകാർ ജർമ്മൻകാരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നു," എന്നാണ് വീഡിയോയിൽ അക്ഷയ് തമാശയായി പറയുന്നത്. ഇത് സാമൂഹിക വിഭജനത്തെ പരിഹസിക്കുന്നതാണ്. കൂടാതെ, ജോലി സ്ഥലത്തെ സൗഹൃദ സംഭാഷണങ്ങളുടെ അഭാവത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്: "അവർ അവരുടെ ഭക്ഷണവും നിങ്ങളുടെ ആത്മാഭിമാനവും ഒരുമിച്ച് മൈക്രോവേവ് ചെയ്യുന്നു."എന്നാണ് അക്ഷയ് പറയുന്നത്.
സാധാരണ ഓഫീസ് നടപടിക്രമങ്ങളെ ഹാസ്യരൂപത്തിൽ അദ്ദേഹം വിവരിക്കുന്നു: "ഒരു ജർമ്മൻ ഓഫീസിൽ നിന്ന് ഒരു പ്രിന്‍റൗട്ട് എടുക്കാൻ, നിങ്ങൾക്ക് ക്ഷമയും, സങ്കടവും, ജനന സർട്ടിഫിക്കറ്റും, കൂടാതെ ഐടി സപ്പോർട്ടിന്‍റെ അഞ്ച് ഘട്ടങ്ങളും ആവശ്യമാണ്." മറ്റൊരു സംഭവത്തിൽ, ഒരു ടീം മീറ്റിംഗിനിടെ താൻ ഒരു തമാശ പറഞ്ഞപ്പോൾ അതിന് മറുപടിയായി കമ്പനി "സംസാരിക്കുന്ന രീതിയും ഔദ്യോഗിക മര്യാദയും" എന്ന വിഷയത്തിൽ ഒരു സെഷൻ സംഘടിപ്പിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
പ്രതികരണങ്ങൾ
ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ച അദ്ദേഹത്തിന്‍റെ പ്രസ്താവന: മൂന്ന് വർഷം ആ കമ്പനിയിൽ ജോലി ചെയ്ത ശേഷം, ക്രിസ്മസ് പാർട്ടിയിൽ അദ്ദേഹം ഒരു പുതിയ ഇന്‍റേൺ ആണോയെന്ന് സഹപ്രവർത്തകർ ചോദിച്ചുവെന്നതാണ്. അക്ഷയ് തന്‍റെ യഥാർത്ഥ അനുഭവങ്ങളെ ഹാസ്യാത്മകമായ ഉൾക്കാഴ്ചകളുമായി സമന്വയിപ്പിച്ച രീതിയെ ആളുകൾ പ്രശംസിച്ചു.
പ്രത്യേകിച്ചും മറ്റ് കുടിയേറ്റക്കാരും, ജർമ്മനിയിലെ കർശനമായ കോർപ്പറേറ്റ് രീതികളുമായി പരിചയമുള്ള പ്രൊഫഷണലുകളും ഈ വീഡിയോ ഏറ്റെടുത്തു. ഒരു കമന്‍റിൽ ഇങ്ങനെ പറയുന്നു: "അവർ അവരുടെ ഭക്ഷണവും നിങ്ങളുടെ ആത്മാഭിമാനവും ഒരുമിച്ച് മൈക്രോവേവ് ചെയ്യുന്നു... ഇത് എനിക്ക് ശരിയാണെന്ന് തോന്നുന്നു." ജർമ്മൻ സ്ഥാപനങ്ങളിൽ ദീർഘകാല പരിചയമുള്ള ചിലർ പ്രതികരിച്ചത് "ജർമ്മൻ കോർപ്പറേറ്റുകളിൽ ജോലി ചെയ്യുന്നത് സങ്കടകരവും വിരസവുമാണ്. എന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.