ഓണത്തിന് പുതു പച്ചപ്പ് സമ്മാനിച്ച്...ദേവമാതാ എൻ.എസ്.എസ്. പ്രവർത്തകർ

കുറവിലങ്ങാട്: ഓണത്തിന്റെ ആഘോഷങ്ങളിൽ നിന്ന് ഒരു ഇടവേള എടുത്ത്, സാമൂഹിക പ്രതിബദ്ധതയുടെ പച്ചപ്പു വിത്തുകൾ വിതറുകയാണ് ദേവമാതാ കോളേജിലെ എൻ.എസ്.എസ്. പ്രവർത്തകർ.

കുറവിലങ്ങാട് പോലീസ് സ്റ്റേഷന്റെ ചുറ്റുപാടുകളെ അവർ സ്വന്തം വീട്ടുപറമ്പുപോലെ കരുതി വൃത്തിയാക്കി. കാട് വെട്ടി തെളിച്ചും മണ്ണ് പൊക്കി സമതലപ്പെടുത്തി, പൂക്കളുടെ നിറവും സുഗന്ധവും നിറഞ്ഞൊരു പൂന്തോട്ടം പോലീസ് സ്റ്റേഷനു സമ്മാനിച്ചു. സന്ദർശകർക്കായി ഒരുക്കിയ ഇരിപ്പിടങ്ങൾ  പോലും പുതുക്കി ക്രമപ്പെടുത്തി.

ഈ അപൂർവ മാതൃകാപ്രവർത്തനങ്ങൾക്ക് പ്രചോദനമായി കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു ഒപ്പമുണ്ടായിരുന്നു. പ്രോഗ്രാം ഓഫീസർമാരായ  വിദ്യാ ജോസ്,  ജിതിൻ ജോയ് എന്നിവർ നേതൃത്വം നൽകി.


കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ ബേബി, വോളണ്ടിയർ സെക്രട്ടറിമാരായ അനന്തകൃഷ്ണൻ എം.എസ്., ആൻമരിയ കെ.ബി. എന്നിവർ പ്രവർത്തകരോടൊപ്പം പ്രവർത്തിച്ചു.

“സമൂഹസേവനമാണ് യഥാർത്ഥ ആഘോഷം” എന്ന സന്ദേശവുമായി മുന്നോട്ടുവന്ന വിദ്യാർത്ഥികളെ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ വി.എച്ച്. മുജീബ്, എ.എസ്.ഐ. നിയാസ് എം. എന്നിവർ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !