പാലാ :ഞാവള്ളിൽ ആണ്ടുക്കുന്നേൽ കുര്യൻ ചാണ്ടി മെമ്മോറിയൽ ഇൻഫൻ്റ് ജീസസ്സ് ചാരിറ്റബിൾ ട്രസ്റ്റ് പൂർത്തീകരിച്ച 11 വീടുകളുടെ വെഞ്ചിരിപ്പും ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും 14 വീടുകളുടെ കല്ലിടീൽ ചടങ്ങും 18 ന് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ സർക്കാർ ആഡിറ്റോറിയത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സഹോദരങ്ങൾക്കും ;വരും തലമുറയ്ക്കും മാതൃകയായാണ് ഇത്തരമൊരു സത് കർമ്മത്തിനു തയ്യാറെടുത്തതെന്ന് മാത്യു അലക്സാണ്ടർ (ബോബി) ആണ്ടൂക്കുന്നേൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.18 നു നടക്കുന്ന ചടങ്ങിൽ.ബിഷപ്പ്. മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും.
സമ്മേളനത്തിൽ വി.എൻ. വാസവൻ (മന്ത്രി) എം.ബി രാജേഷ് (മന്ത്രി) റോഷി അഗസ്റ്റിൻ (മന്ത്രി) വി.ഡി സതീശൻ (പ്രതിപക്ഷ നേതാവ്) ഫ്രാൻസീസ് ജോർജ്ജ് എം.പി. അടൂർ പ്രകാശ് എം.പി ജോസ് കെ. മാണി എം.പി മാണി സി. കാപ്പൻ എം.എൽ.എ അനസ്യ രാമൻ (പ്രസിഡൻ്റ്, കരൂർ ഗ്രാമ പഞ്ചായത്ത്;
ഫാദർ. ജോർജ്ജ് പനയ്ക്കൽ (ഡിവൈൻ റിട്രീറ്റ് സെൻറർ ഡയറക്ടർ )ഫാദർ. വി. ജോസഫ് ചെറുകരക്കുന്നേൽ (അന്ത്യാളം പള്ളി വികാരി)ഫാദർ വി. ഫിലിപ്പ് കുളങ്ങര (കരൂർ പള്ളി വികാരി ) എന്നിവർ സംബന്ധിക്കും.
ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അലക്സാണ്ടർ എ സി ചാണ്ടി കുഞ്ഞ് (ട്രസ്റ്റ് ചെയർമാൻ) മാത്യു അലക്സാണ്ടർ (ബോബി) സിൻസെറ്റ് മാത്യു, അലിക് മാത്യു, ഫെലിക്സ് മാത്യു,ബോണി തോമസ് തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.