"കല്യാണി പ്രിയദർശൻ ബുൾസൈ" വീഡിയോയുമായി ആരാധകൻ

മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍.


സ്ഥിരം വേഷങ്ങളില്‍ നിന്നും മാറി, ഈയിടെ ചെയ്ത 'ലോക' യിലെ വേഷം നടി എന്ന നിലയില്‍ കല്യാണിയുടെ ഗ്രാഫ് കുത്തനെ കൂട്ടിയിട്ടുണ്ട്. അതോടൊപ്പം ആരാധകരുടെ എണ്ണവും കൂടി. അത്തരമൊരു ആരാധകന്‍റെ ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

വ്ളോഗറായ മെസ്സി മിഡാസ് ആണ് ഈ വിഡിയോ പങ്കുവച്ചത്. "കല്യാണി പ്രിയദര്‍ശനെ എങ്ങനെ കുക്ക് ചെയ്യാം" എന്നാണ് വിഡിയോയുടെ ക്യാപ്ഷന്‍! രണ്ടു മുട്ടയും കുരുമുളകും ഉപ്പും ഉപയോഗിച്ച് ബുള്‍സൈ ഉണ്ടാക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.

ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും, 'ലോക'യിലെ കല്യാണിയുടെ മുഖം അതില്‍ തെളിഞ്ഞു വരുന്നതും കാണാം. ഈ വിഡിയോയ്ക്ക് കല്യാണി തന്നെ കമന്‍റും ചെയ്തിട്ടുണ്ട്. "ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്" എന്നാണ് കല്യാണിയുടെ കമന്റ്. വേറെയും ഒട്ടേറെ ആളുകള്‍ രസകരമായ ഒട്ടേറെ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച പോസ്റ്റ്‌ ചെയ്ത വിഡിയോയ്ക്ക് ഇതിനോടകം തന്നെ ലക്ഷക്കണക്കിന്‌ ലൈക്കുകളും കാഴ്ചക്കാരും ലഭിച്ചുകഴിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !