വളർത്തു കടുവയുടെ ആക്രമണത്തിൽ റയാൻ ഈസ്‌ലി കൊല്ലപ്പെട്ടു

ഓക്‌ലഹോമ : വന്യജീവി സംരക്ഷകനായ റയാൻ ഈസ്‌ലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റയാൻ വളർത്തിയിരുന്ന കടുവ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.


ഓക്‌ലഹോമയിലെ ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവിലാണ് സംഭവം. കുട്ടിയായിരുന്നപ്പോൾ മുതൽ പരിശീലിപ്പിച്ച ഒരു കടുവയുമായി ഇടപഴകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. കടുവ നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തിൽ റയാന് പ്രതികരിക്കാൻ സാധിച്ചില്ലെന്ന് സൂചനകളുണ്ട്.

വന്യജീവികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു റയാന്റേത്. നെറ്റ്ഫ്ലിക്സിന്റെ 'ടൈഗർ കിങ്' എന്ന ചിത്രത്തിലെ താരമായ ജോ എക്സോട്ടിക്കിന്റെ 'സഹകാരി'യായിരുന്നു റയാൻ. സംഭവത്തെ തുടർന്ന് മൃഗങ്ങളെ കണ്ടുമുട്ടുന്നതിനുള്ള ടൂറുകളും പരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നതായി ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവ് അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !