കണ്ണൂർ : കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിഐജി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജല പീരങ്കി പ്രയോഗിച്ച പൊലീസ്, പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.
ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. ഇതിനിടെയാണ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയത്. അറസ്റ്റ് ചെയ്ത പ്രവർത്തകരുമായി പോകാനൊരുങ്ങിയ ബസ്, റോഡിൽ കിടന്നും പ്രവർത്തകർ തടഞ്ഞു. ഇവരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കി.
കെഎസ്‌യു നേതാക്കളെ അറസ്റ്റ് ചെയ്തു കൈവിലങ്ങും മുഖംമൂടിയും അണിയിച്ച് ഭീകരവാദികളോടെന്ന പോലെ പെരുമാറിയ കേരള പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡിഐജി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ഡിസിസി ഓഫിസിൽ നിന്നും പ്രകടനമായി എത്തിയ മാർച്ച് ഡിഐജി ഓഫിസ് റോഡിൽ ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ എന്നിവരുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസുകാർ പെരുമാറുന്നത് റെഡ് വൊളന്റിയർമാരെപ്പോലെയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ഇടതു ഭരണത്തിൽ പിണറായിയുടെ അടുക്കള സേവകരായി പൊലീസ് തരംതാണു. പാർട്ടി തിട്ടൂരം അനുസരിച്ച് പ്രതിപക്ഷ വിദ്യാർഥി–യുവജന നേതാക്കളെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്ക് പട്ടിക തയാറാക്കി മുൻകാല പ്രാബല്യത്തോടെ വിശ്രമ ജീവിതം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.