ന്യൂഡൽഹി : കൂടുതൽ എസ് 400 വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയ്ക്കു നൽകാൻ ചർച്ചകൾ നടക്കുന്നതായി റഷ്യൻ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടത് 2018ലാണ്.
ചൈന വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലായിരുന്നു കരാർ. മൂന്നു യൂണിറ്റുകൾ ഇതുവരെ കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടു യൂണിറ്റുകൾ 2027നകം കൈമാറാനാണ് ആലോചന. പ്രതിരോധ സംവിധാനം കൈമാറുന്നത് പല കാരണങ്ങളാൽ നീണ്ടിരുന്നു.എത്രയും വേഗം കരാർ പൂർത്തിയാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കാണ് എസ് 400 വഹിച്ചത്. ഇതേത്തുടർന്നാണ് കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള ചർച്ചകൾ ആരംഭിച്ചത്.കൂടുതൽ എസ് 400 സംവിധാനങ്ങൾ വിതരണം ചെയ്യുന്നതിന് ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. 2018 ഒക്ടോബറിലാണ് ഇന്ത്യ 5 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാട് റഷ്യയുമായി ഒപ്പുവയ്ക്കുന്നത്.
5 യൂണിറ്റുകൾ വാങ്ങുന്നതിനായിരുന്നു കരാർ. എസ് 400 വാങ്ങിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചത്. റഷ്യയുടെ ഏറ്റവും മികച്ച ദീർഘദൂര സർഫസ് ടു എയർ മിസൈൽ പ്രതിരോധ സംവിധാനമെന്നാണ് എസ് 400 അറിയപ്പെടുന്നത്.
600 കിലോമീറ്റർ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയാനും 400 കിലോമീറ്റർ വരെ അകലെ വച്ച് അവയെ തകർക്കാനും ശേഷിയുള്ളതാണ് എസ് 400 വ്യോമ പ്രതിരോധ സംവിധാനം. സുദർശൻ ചക്രയെന്നും ഇതിനെ വിളിക്കാറുണ്ട്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.