ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ‘സ്വദേശി’, ‘ആത്മനിർഭർ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയുള്ള രണ്ടാഴ്ച നീളുന്ന പരിപാടിയുമായി ബിജെപി കേന്ദ്രനേതൃത്വം.
ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം.17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകളും ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറൽസെക്രട്ടറി സുനിൽ ബൻസലും പത്രസമ്മേളനത്തിൽ പറഞ്ഞു.2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും രാഷ്ട്രീയപ്രവർത്തനത്തിൽ സേവനം മുഖമുദ്രയാക്കിയ നേതാവാണ് മോദിയെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. ജനങ്ങളുടെ വേദന ഇല്ലാതാക്കാനും പാവപ്പെട്ടവരുടെ ക്ഷേമമുറപ്പാക്കാനും യത്നിച്ച നേതാവാണ് അദ്ദേഹം. ഭരണം സുതാര്യവും ഫലപ്രദവുമാക്കുന്നതിന് സാങ്കേതികവിദ്യയെ അദ്ദേഹം പ്രയോജനപ്പെടുത്തിയെന്നും യാദവ് പറഞ്ഞു.
വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ‘സ്വദേശി’, ‘ആത്മനിർഭർ ഭാരത്’ എന്നിവയെ സംഘടന പ്രോത്സാഹിപ്പിക്കും. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികം സെപ്റ്റംബർ 25-നും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനുമാണ്.
ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്. തദ്ദേശീയ ഉത്‌പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദർശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടൽ, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകൾ, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.