ഓണാഘോഷം ജനകീയമാക്കി പ്രതീക്ഷ ഫൗണ്ടേഷൻ

വസായ് : ഗണേശോത്സവമണ്ഡലുകൾക്ക് സമ്മാനങ്ങൾ നൽകിയും, ട്രാൻസ്ജെൻഡേഴ്സിനും ആശാവർക്കർമാർക്കും ഓണക്കോടി വിതരണം ചെയ്തും ഓണാഘോഷത്തെ ജനകീയമാക്കി പ്രതീക്ഷ ഫൗണ്ടേഷൻ.

മലയാളികൾക്കു പുറമെ തദ്ദേശീയരേയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ഉൾക്കൊള്ളിച്ചു സംഘടിപ്പിച്ച ഓണാഘോഷം മറ്റ് ഓണാഘോഷ പരിപാടികളിൽ നിന്ന് വ്യത്യസ്തമായി. ഫാ. ഡോ അലക്സാണ്ടർ കൂടാരത്തിൽ,മെഡിക്കൽ ഓഫീസർ ഡോ. അൽമാസ് ഖാൻ, ബി ജെ പി ജില്ലാ സെക്രട്ടറി ബിജേന്ദ്രകുമാർ, മുതിർന്ന നേതാവ് ശേഖർ ധുരി, ബി ജെ പി മേഖലാ വൈസ് പ്രസിഡണ്ട് ബി കൃഷ്ണകുമാർ, ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് സ്വീറ്റി ബർണാഡ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചടങ്ങിൽ പങ്കെടുത്തു 

വസായ് ശബരി ഗിരി അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം പി ഗോപാൽ ഷെട്ടി വസായ് എം എൽ എ സ്നേഹ ദുബെ പണ്ഡിറ്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു

സിനിമാ താരങ്ങളായ അംബിക മോഹൻ പ്രമോദ് വെളിയനാട്, ഫാ: ഡോ : അലക്സാണ്ടർ കൂടാരത്തിൽ, ഡോ സന്ദീപ് വിജയരാഘവൻ, അർജുൻ സി വനജ്, ഗായത്രി എ, രാഗിണി മോഹൻ, ഒ പ്രദീപ്, സെലിൻ സജി, ജ്യോതിഷ് നമ്പ്യാർ, അനിൽകുമാർ, രത്നാകർ മഹാലിംഗ ഷെട്ടി എസ് വാസുദേവ്, സി എച്ച് ബാലൻ, സ്വീറ്റി ബർണാഡ് അനൂപ് പുഷ്പാംഗദൻ എ എം ദിവാകരൻ എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ജീവൻ ഗൗരവ് പുരസ്ക്കാരം ഗോപാൽ ഷെട്ടിക്ക് സമ്മാനിച്ചു.

രാധാകൃഷ്ണൻ നായരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട് സുമ പൊതുവാളും സംഘവും അവതരിപ്പിച്ച തിരുവാതിര, വോയ്സ് ഓഫ് ഖാർഘറിൻ്റെ ഗാനമേള എന്നിവ ഉണ്ടായിരുന്നു. ഓണ സദ്യയുടെ ആദ്യ പന്തിയിൽ ട്രാൻസ്ജൻഡേഴ്സിനെ ഇരുത്തി എം എം എൽ എ സ്നേഹ ദുബെ പണ്ഡിറ്റ്, ഉത്തംകുമാർ എന്നിവർ സദ്യ വിളമ്പി


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !