എടപ്പാൾ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുൻ ഡ്രൈവർ പന്താവൂർ സ്വദേശി ഭാസ്‌കരൻ. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് ഭാസ്കരൻ അദ്ദേഹത്തിന്റെ ഔദ്യോഗിക ഡ്രൈവറായി സേവനമനുഷ്ഠിച്ചത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകളിൽ താൻ ആര്യാടൻ മുഹമ്മദിനൊപ്പം ഉണ്ടായിരുന്നുവെന്ന് ഭാസ്‌കരൻ ഓർക്കുന്നു. യാത്രകളുടെ തിരക്ക് കാരണം ചിലപ്പോഴൊക്കെ മന്ത്രി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ താൻ കാർ ഒറ്റയ്ക്ക് ഓടിച്ച് തിരുവനന്തപുരത്തേക്ക് പോകുമായിരുന്നു. നിലമ്പൂരിലെ വീട്ടിലെത്തിയാലും പിന്നീടുള്ള യാത്രകളും തിരക്ക് നിറഞ്ഞതായിരുന്നു. എ.കെ. ആന്റണി തിരൂരങ്ങാടിയിൽ മത്സരിച്ച സമയത്ത് ആര്യാടൻ പ്രചാരണ രംഗത്ത് സജീവമായിരുന്നതും ഭാസ്‌കരൻ ഓർത്തെടുത്തു.
ആര്യാടനൊപ്പം ഡ്രൈവറായത് യു.കെ. ഭാസി വഴി
പന്താവൂരിൽ സ്ഥിരതാമസമാക്കിയ ഭാസ്‌കരൻ, താനൂർ സ്വദേശിയാണ്. പരേതനായ കോൺഗ്രസ് നേതാവ് യു.കെ. ഭാസിയുടെ ഡ്രൈവറായി പതിനഞ്ച് വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറത്ത് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ആര്യാടന്റെ ഡ്രൈവർക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായി. ഈ സന്ദർഭത്തിൽ യു.കെ. ഭാസിയാണ് തന്റെ ഡ്രൈവറായ ഭാസ്‌കരനെ ആര്യാടൻ്റെ വാഹനത്തിൽ ജോലിക്ക് നിയോഗിച്ചത്. അങ്ങനെയാണ് ഒരു മന്ത്രിയോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചതെന്ന് ഭാസ്‌കരൻ പറയുന്നു. മകൻ ഷൗക്കത്ത് അന്ന് പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്യാടൻ മുഹമ്മദിന്റെ വിയോഗവാർത്ത അറിഞ്ഞപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ താൻ പോയിരുന്നുവെന്ന് ഭാസ്‌കരൻ പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ യു.കെ. ഭാസി അന്തരിച്ചപ്പോൾ നേരിൽ കാണാൻ സാധിക്കാത്തതിന്റെ ദുഃഖവും അദ്ദേഹം പങ്കുവെച്ചു.
നിലവിൽ ഇലക്ട്രിക്കൽ ജോലികൾ ചെയ്താണ് ഭാസ്‌കരൻ കുടുംബം പുലർത്തുന്നത്. ഭാര്യ ബിന്ദു. മക്കൾ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.