തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ നൽകിയ കേസിൽ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നടി റിനി ആൻ ജോർജ്. താൻ ഉന്നയിച്ച പ്രശ്നങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും, നിയമപോരാട്ടമില്ലെന്ന് വ്യക്തമാക്കിയതിന്റെ അർത്ഥം വിഷയം അവസാനിപ്പിച്ചു എന്നല്ലെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
സൈബർ ആക്രമണം നേരിടുന്നതായി സൂചിപ്പിച്ച റിനി, അത് താൻ ഉന്നയിച്ച വിഷയങ്ങൾ കൃത്യമായി ലക്ഷ്യം കണ്ടു എന്നതിന്റെ തെളിവാണെന്നും കൂട്ടിച്ചേർത്തു. "ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല... അത് സത്യസന്ധമാണ്... നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്... സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം... മാറ്റം സമൂഹത്തിലാണ് വരേണ്ടത്... പോരാട്ടം തുടരുക തന്നെ ചെയ്യും," എന്നാണ് റിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വിഷയം വ്യാജമെന്ന് രാഹുൽ ഈശ്വർ
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതി വ്യാജമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. റിനി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും, തനിക്ക് രാഹുൽ മാങ്കൂട്ടവുമായി പ്രത്യേക അടുപ്പമൊന്നുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
കേസും മൊഴിയും
സമൂഹമാധ്യമങ്ങളിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിനെ പരിചയപ്പെട്ടതെന്നും, പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തതായി നടി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. പലതവണ ഇതിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടിട്ടും രാഹുൽ തയ്യാറായില്ലെന്നും, തുടർന്ന് പരാതി നൽകാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും നടി വ്യക്തമാക്കി. രാഹുൽ അയച്ച സന്ദേശങ്ങളടക്കമുള്ള തെളിവുകളും റിനി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.