ഡല്‍ഹി : യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.
H1B വിസ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കും, US ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു- ഇന്ത്യ, ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണമായ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവർ വലിയ സംഭാവന നല്കിയെന്നും ഇന്ത്യ പ്രസ്താവനയില്‍ ഓർമ്മിപ്പിച്ചു.
അമേരിക്കയിലും ഇന്ത്യയിലും സാങ്കേതിക വികസനം, നൂതന ആശയങ്ങൾ, സാമ്പത്തിക വളർച്ച, മത്സരശേഷി, സമ്പത്ത് സൃഷ്ടിക്കൽ എന്നിവയ്ക്ക് വൈദഗ്ധ്യമുള്ളവരുടെ കൈമാറ്റം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാൽ, നയരൂപീകരണം നടത്തുന്നവർ ഈ പരസ്പര നേട്ടങ്ങൾ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ജനബന്ധങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പുതിയ നിയന്ത്രണങ്ങൾ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലൂടെ മാനുഷിക പ്രത്യാഘാതങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രശ്നങ്ങൾക്ക് യു.എസ്. അധികാരികൾ ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
യുഎസ് എച്ച്-വൺ ബി പരിപാടിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സെപ്റ്റംബർ 20-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.