ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രഫഷണൽ ഡോക്ടർ ഷാഹിന അബ്ദുല്ല അന്തരിച്ചു.
നെതർലാൻഡ് പ്രവാസി മലയാളിയും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോർണി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഷാഹിന നെതര്‍ലന്‍ഡിലെ മലയാളികളെ ഒത്തൊരുമിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു. നെതർലാൻഡിൽ നിന്നുള്ള ലോക കേരള സഭ അംഗവും ആയിരുന്നു ഷാഹിന.
കുറച്ചു ദിവസങ്ങളിലായി കരളിൽ അണുബാധ ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം കൊടുങ്ങല്ലൂർ കരൂപടന്ന പള്ളി കബർസ്ഥാനിൽ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.