തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുമരാമത്ത് പണികൾ നടത്തുമ്പോൾ പണിയുടെ സംക്ഷിപ്ത വിവരം അടങ്ങുന്ന നോട്ടീസ് ബോർഡ് (സിറ്റിസൺ എഡ്യൂക്കേഷൻ ബോർഡ്) പണി നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കേണ്ടതാണെന്നും അതിന് തയ്യാറാവാതെ പഞ്ചായത്തും ബ്ലോക്കുപഞ്ചായത്തും കൂടി ചേർന്ന് വൻ അഴിമതികളാണ് എലിവാലി വെയിറ്റിംഗ് ഷെഡ് അടക്കം ഉള്ള പദ്ധതികളിൽ നടത്തിയിരിക്കുന്നതെന്നും ബി ജെ പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ ആരോപിച്ചു.
കരാറുകാരൻ്റെ പേര്, ഫോൺനമ്പർ, പ്രവർത്തിയുടെ പേര്, എസ്റ്റിമേറ്റ് തുക, എസ്റ്റിമേറ്റിൽ പറയുന്ന സാധനസാമഗ്രികളുടെ വിവരണം,കരാറുകാരന് അനുവദിച്ച ടെട്ടർ തുക തുടങ്ങിയവ പ്രദർശിപ്പിണമെന്നിരിക്കേ അത് ഒന്നും പാലിക്കാതെയാണ് പല പദ്ധതികളുടെയും പേരിൽ വൻ തുക തട്ടിയെടുത്തിരിക്കുന്നത് എന്നും വിജിലൻസ് അന്വേഷണം അടിയന്തരമായി ഈ വിഷയത്തിൽ ഉണ്ടാവണമെന്നും ജോഷി അഗസ്റ്റിൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടുവൻ അഴിമതികളാണ് കടനാട് പഞ്ചായത്തിൽ നടന്നിട്ടുള്ളതെന്നും കമ്മീഷൻ പ്പറ്റിയ മെംബർമാർ ജനങ്ങളോട് മാപ്പ് പറഞ്ഞ് സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ തയ്യാറവണമെന്നും അദ്ദ്ദേഹം ആവശ്യപ്പെട്ടു.
എലിവാലി വെയിറ്റിംഗ് ഷെഡ് നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്നും ജോഷി അഗസ്റ്റിൻ തുടർന്ന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.