പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നൂറാം ജന്മദിനം പ്രമാണിച്ച്, 'എത്രയും ചിത്രം, ചിത്രം' എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നു.
സെപ്റ്റംബർ 13-ന് രാവിലെ 10.30-ന് എടപ്പാളിലെ നടുവട്ടം കരുവാട്ടുമനയിൽ വെച്ചാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. 'ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റും' കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പുഷ്പാർച്ചന, കേളി, സംഗീതാർച്ചന തുടങ്ങിയ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രമുഖരായ കലാകാരന്മാരും സാംസ്കാരിക നേതാക്കളും രാഷ്ട്രീയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.