നാഗ്പുർ: മനുഷ്യരും രാജ്യങ്ങളും തങ്ങളുടെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയുന്നതുവരെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിലെ ബ്രഹ്മകുമാരീസ് വിശ്വ ശാന്തി സരോവറിന്റെ ഏഴാമത് സ്ഥാപക ദിനത്തിൽ സംസാരിക്കവേയാണ് ഭാഗവതിന്റെ പരാമർശം.
നേപ്പാളിലുൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ പ്രശ്നങ്ങളെ പരോക്ഷമായി പരാമർശിച്ചാണ് ഭാഗവതിന്റെ പ്രസ്താവന. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആത്മീയ പ്രസ്ഥാനമായ ബ്രഹ്മകുമാരീസിനെപ്പോലെ ആർഎസ്എസും ആന്തരിക അവബോധം ഉണർത്താൻ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു"മനുഷ്യരും രാജ്യങ്ങളും തങ്ങളുടെ യഥാർത്ഥ സ്വത്വം മനസ്സിലാക്കുന്നതുവരെ, അവർ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടേയിരിക്കും. നാം അനുകമ്പ കാണിക്കുകയും ഭയത്തെ അതിജീവിക്കുകയും ചെയ്താൽ നമുക്ക് ശത്രുക്കളുണ്ടാകില്ല," അദ്ദേഹം പറഞ്ഞു.ഇന്ത്യ മഹത്തായ രാജ്യമാണ്. ഇന്ത്യക്കാരും മഹത്വമുള്ളവാരാകാനായി പരിശ്രമിക്കണം. ഇന്ത്യ വളരുകയും പുരോഗമിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് മറ്റുള്ളവർ ചിന്തിക്കുകയാണെങ്കിൽ തീരുവ പോലുള്ള പ്രശ്നങ്ങൾ ഉയർന്നു വരുമെന്ന് യുഎസിനെ പേരെടുത്തുപറയാതെ അദ്ദേഹം വിമർശിച്ചു
മനുഷ്യർ തങ്ങളുടെ മനോഭാവം "ഞാൻ" എന്നതിൽ നിന്ന് "നമ്മൾ" എന്നതിലേക്ക് മാറ്റുകയാണെങ്കിൽ, എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ലോകം പരിഹാരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.