തിരുവനന്തപുരം: മലേഷ്യയിലെയും സിംഗപ്പൂരിലെയും അയ്യപ്പഭക്തർ ആണ് പ്രശ്നം ഉന്നയിക്കാൻ ഒരു വേദി വേണമെന്ന് പറയുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. കഴിഞ്ഞ 10 വർഷമായി പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കുന്നതും പ്രശാന്ത് ചൂണ്ടിക്കാണിച്ചു.
സമഗ്രമായ വികസനത്തിന് ദേവസ്വം ബോർഡ് തയ്യാറാണ്. തുടർന്നാണ് മന്ത്രിക്ക് കത്ത് നൽകിയതെന്നും പ്രശാന്ത് ചൂണ്ടിക്കാണിച്ചു. ശബരിമലയെ ആഗോള തലത്തിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനവ മൈത്രിയുടെ കേന്ദ്രമായ ശബരിമലയുടെ ഖ്യാതി ലോകത്തെത്തിക്കുമെന്നും വികസന കാഴ്ച്ചപ്പാടാണ് മുന്നിലുള്ളത്. ആഗോള അയ്യപ്പ സംഗമത്തിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. എൻഎസ്എസും എസ്എൻഡിപിയും പിന്തുണച്ചതും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു. അയ്യപ്പ സംഗമത്തെക്കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നുവെന്ന് വ്യക്തമാക്കിയ പി എസ് പ്രശാന്ത് ഈ നീക്കത്തെ പ്രത്യേകത താല്പര്യത്തോടെ തകർക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തിമുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. പൂർണ്ണമായും സ്പോൺസർഷിപ്പിലൂടെ ആണ് പണം കണ്ടെത്തുന്നത്. ഏകദേശം മൂന്ന്, നാല് കോടി രൂപയാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വികസനത്തിൽ താല്പര്യമുള്ള, ശബരിമലയിൽ നിരന്തരം എത്തുന്നവർ എന്നതാണ് സംഗമത്തിൽ പങ്കെടുക്കാൻ ദേവസ്വം ബോർഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. ആകെ 3,000 പേരെയാണ് സംഗമത്തിൽ പ്രതീക്ഷിക്കുന്നതെന്നും പി പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയിൽ നിന്ന് 750 പേരും കേരളത്തിൽനിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടിൽ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേർ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 200 പേർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംഗമത്തിൻ്റെ രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. ആത്മീയ നേതാക്കളും അയ്യപ്പഭക്തരും ജനപ്രതിനിധികളും പങ്കെടുക്കുമെന്നും പി പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ലെന്നും രാഷ്ട്രീയം പാടില്ല എന്നതാണ് തീരുമാനമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. രാഷ്ട്രീയ വിമുക്തമായി ആണ് സംഗമം സംഘടിപ്പിക്കുന്നതെന്നും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു.ദക്ഷിണേന്ത്യയിലെ ഏഴ് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി ക്ഷണക്കത്തയച്ചുവെന്നും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു. തുടക്കം എന്ന നിലയിൽ ഒരു ദിവസം ആണ് സംഗമം. വരും വർഷങ്ങളിലും സംഘടിപ്പിക്കാൻ ആണ് തീരുമാനമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിൻറെ സത്യവാങ്മൂലം തിരുത്തി നൽകണമെന്ന് സംഘപരിവാർ സംഘടനകളുടെ ആവശ്യം നിയമ വിദഗ്ധരുമായി കൂടി ആലോചിക്കുമെന്നും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കും. ഭരണഘടന ബെഞ്ചിന് വിട്ട വിഷയമാണ് സുപ്രീം കോടതിയെ ആചാര അനുഷ്ഠാനങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും പി പ്രശാന്ത് കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.