യുഎൻ: ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് പുറത്ത് ഒട്ടേറെ ബംഗ്ലാദേശികൾ പ്രതിഷേധ പ്രകടനം നടത്തി. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളായ പ്രകടനക്കാർ യൂനുസ് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു
യൂനുസ് പാകിസ്താനിയാണ്, പാകിസ്താനിലേക്ക് മടങ്ങിപ്പോവുക' പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. 'ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ കൊല്ലുന്നത് നിർത്തുക', 'ബംഗ്ലാദേശിലെ ഇസ്ലാമിക ഭീകരതയോട് വിട പറയുക' എന്നിങ്ങനെയെഴുതിയ ബാനറുകളും അവർ പിടിച്ചിരുന്നു.ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കായി ലോക നേതാക്കൾ ഒത്തുകൂടിയ സമയത്തായിരുന്നു ഈ പ്രതിഷേധം. 'അനധികൃത യൂനുസ് ഭരണത്തിനെതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. കാരണം, 2024 ഓഗസ്റ്റ് 5-ന് ശേഷം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷാ കാരണങ്ങളാൽ രാജ്യം വിടേണ്ടി വന്നു
യൂനുസ് രാജ്യം പിടിച്ചടക്കി. അന്നു മുതൽ ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും മറ്റ് മതസ്ഥരും കൊല്ലപ്പെടുകയാണ്.' പ്രതിഷേധക്കാർ എഎൻഐയോട് പറഞ്ഞു. ''ബംഗ്ലാദേശിലെ സ്ഥിതി വളരെ മോശമാണ്, അതുകൊണ്ടാണ് ആളുകൾ ഇവിടെ പ്രതിഷേധിക്കാൻ എത്തിയത്. യൂനുസ് അധികാരം വിട്ട് തിരഞ്ഞെടുപ്പിനെ നേരിടണം.'' ന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്യുകയാണെന്ന് അവർ ആരോപിച്ചു:യൂനുസ് ബംഗ്ലാദേശിനെ ഒരു 'താലിബാൻ', 'ഭീകരവാദി' രാജ്യമാക്കി മാറ്റുകയാണെന്ന് ചിലർ ആരോപിച്ചു. കഴിഞ്ഞ വർഷം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മുൻ ഇസ്‌കോൺ പുരോഹിതനായ ചിൻമോയ് കൃഷ്ണ ദാസിനെ വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ പലതവണ നിരസിക്കപ്പെട്ടിരുന്നു. 'ബംഗ്ലാദേശിനെ ഒരു താലിബാൻ രാജ്യവും ഭീകരവാദ രാജ്യവുമാക്കി മാറ്റുന്നതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം.
ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, മറ്റ് എല്ലാ മതന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെയും അദ്ദേഹം ക്രൂരതകൾ ചെയ്യുകയാണ്.' ഒരാൾ പറഞ്ഞു. 2024-ലെ യുവജന പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം യൂനുസ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ രണ്ടാം തവണ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.