ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാകണം, പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ.

വാഷിങ്ടണ്‍: പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. ഫ്രാന്‍സ് യുഎന്‍ പൊതുസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്.

പ്രമേയത്തെ ഇന്ത്യ ഉള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചു. എന്നാല്‍ ഇസ്രയേല്‍, അമേരിക്ക ഉള്‍പ്പെടുന്ന പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഹംഗറി, പാരഗ്വായ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തിന് എതിരായി വോട്ട് രേഖപ്പെടുത്തി. ഗള്‍ഫിലെ അറബ് രാജ്യങ്ങളെല്ലാം പ്രമേയത്തെ പിന്തുണച്ചു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ വോട്ട് ചെയ്തത് ഗാസയെക്കുറിച്ചുള്ള മുന്‍ നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
സമീപവര്‍ഷങ്ങളില്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ നാല് തവണ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പൊതുസഭ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാകണമെന്നും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !