കായംകുളം: കോൺഗ്രസ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ യു. പ്രതിഭ എംഎൽഎയെ പങ്കെടുപ്പിച്ചതിനെതിരേ കോൺഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തി. കെപിസിസി പ്രസിഡന്റിനും കെ.സി. വേണുഗോപാൽ എംപിക്കും പരാതി നൽകിയിട്ടുണ്ടെന്ന് ചില നേതാക്കൾ പറഞ്ഞു
യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷത്തിൽ എംഎൽഎ പങ്കെടുക്കുന്നതിന്റെയും മറ്റും വീഡിയോകളും വാർത്തകളും പ്രചരിച്ചിരുന്നു. രാഷ്ട്രീയവൈരം മറന്ന് എംഎൽഎ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളുമെത്തി. പരിപാടിയിൽ പങ്കെടുപ്പിച്ചതുകൊണ്ട് എംഎൽഎക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന് ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അടുത്തിടെ കോൺഗ്രസ് ഓഫീസിനു മുന്നിൽ ഇരുന്ന ഫ്ലക്‌സ് ബോർഡുകൾ തകർക്കുകയും നേതാക്കളെ മർദിക്കുകയുമുണ്ടായിരുന്നു. ഇതു സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച് കോൺഗ്രസ് അടുത്ത ദിവസം പ്രകടനം നടത്തി. ഇതിൽ സിപിഎം-കോൺഗ്രസ് സംഘർഷമുണ്ടാകുകയും പോലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു.കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന പുഷ്പദാസിനും മർദനമേറ്റു. കെപിസിസി പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കൾ കായംകുളത്ത് എത്തി പുഷ്പദാസിനെ സന്ദർശിക്കുകയും സിപിഎം ആക്രമണത്തിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രകടനവും സമ്മേളനവും നടത്തിയിരുന്നു. ഇത് ഉദ്ഘാടനം ചെയ്ത അടൂർ പ്രകാശും സിപിഎം ആക്രമണം നടത്തുകയാണെന്ന് ആരോപിച്ചിരുന്നു.
ബുധനാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ഓഫീസിൽ നടത്തിയ ആഘോഷത്തിൽ എംഎൽഎയെ പങ്കെടുപ്പിച്ചത് പക്വതയില്ലായ്മയാണെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയെ പരിച്ചുവിടണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.