ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.
635 ബ്രാഞ്ചുകളിലായാണ് ഒഴിവുകൾ റിപ്പോർട് ചെയ്തിരിക്കുന്നത്. ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്ക് 250 ഒഴിവുകളും സ്കെയിൽ രണ്ട് തസ്തികയിലേക്ക് 25- ഒഴിവുകളും ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കൽ) തസ്തികയിലേക്ക് 350- ഒഴിവുകളുമാണ് നിലവിൽ ഉള്ളത്.ഓഫീസർ സ്കെയിൽ ഒന്ന് തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് (ക്ളർക്ക്) തസ്തികയിലേക്കും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് മിനിമം യോഗ്യതയായി പറയുന്നത്. ഓഫീസർ സ്‌കെയിൽ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും, ബാങ്കിലോ അംഗീകൃത നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടുവർഷം വരെയുള്ള പ്രവർത്തി പരിചയം നിർബന്ധമാണ്.ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in വഴി സെപ്തംബർ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാംi. എല്ലാ തസ്തികകളിലേക്കും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങൾക്ക് 850 രൂപ കൊടുക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.