വടക്കാഞ്ചേരി: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സിഐ ഷാജഹാനെതിരെ കൊലവിളിയുമായി കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. ഉദ്യോഗസ്ഥന് കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീര്‍ത്തുകളയുമെന്നും മുഖ്യമന്ത്രിയല്ല അദ്ദേഹത്തിന്റെ പിതാവ് വിചാരിച്ചാലും സിഐയെ തെരുവില്‍ നേരിടുമെന്നുമായിരുന്നു ഗോകുലിന്റെ ഭീഷണി
സിഐക്കെതിരായ പ്രതിഷേധ പരിപാടിയില്‍ കെഎസ്യു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഗോകുല്‍. കെഎസ്യുവിന്റെ വൈസ് പ്രസിഡന്റിനെയാണ് ഇത്തരത്തില്‍ അപമാനിച്ചത്. എന്നെങ്കിലും കാക്കിയൂരി പുറത്തിറങ്ങിയാല്‍, നിന്റെ മുട്ടുകാല് കെഎസ്യു കമ്മിറ്റി അടിച്ചൊടിക്കും.അതിനി നിനക്കുവേണ്ടി പിണറായി വിജയനല്ല, അദ്ദേഹത്തിന്റെ മരിച്ചുപോയ അച്ഛന് വന്നാലും നിന്നെ രക്ഷിക്കാനാവില്ല. അതിന്റെ പേരില്‍ 90 അല്ല, 200 അല്ല, ജീവിതകാലം മുഴുവന്‍ ജയിലറയില്‍ കിടക്കേണ്ടി വന്നാലും നിന്നെ ഞങ്ങള്‍ വിടില്ല.' - എന്നായിരുന്നു ഗോകുല്‍ ഗുരുവായൂരിന്റെ വാക്കുകള്സിഐക്കെതിരെ വടക്കാഞ്ചെരിയില് നടന്ന പ്രതിഷേധ പരിപാടിയിലാണ് ഗോകുല്‍ സഭ്യമല്ലാത്ത ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിഐയേയും അധിക്ഷേപിച്ച് സംസാരിച്ചത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റിനെ വീട്ടില്‍ അര്‍ധരാത്രി കയറിച്ചെന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടുകാരോട് പോലീസ് സംസാരിക്കുന്ന വീഡിയോയും നേരത്തേ പുറത്തുവന്നിരുന്നു.പരാതി ലഭിക്കുന്ന പക്ഷം ഗോകുലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.