ചണ്ഡിഗഢ്: കേരളത്തിലെ ഇടതുസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചും സർക്കാരിന് പിന്തുണയറിയിച്ചും സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത് നിർദേശിച്ച് കേരള പ്രതിനിധി. പത്തനംതിട്ടയിൽനിന്നുള്ള ആർ. പ്രസാദാണ് ഭേദഗതി നിർദേശിച്ചത്.
അങ്ങനെയൊരു ഭേദഗതി ആവശ്യമില്ലെന്ന് കമ്മിഷന്റെ ഭാഗമായിരുന്ന സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞെങ്കിലും പ്രസാദ് ഉറച്ചുനിന്നു. ചർച്ചയ്ക്കൊടുവിൽ കമ്മിഷൻ ഭേദഗതി അംഗീകരിച്ചതോടെ, കേരളഘടകത്തിനകത്തെ സ്വരച്ചേർച്ചയില്ലായ്മ മറനീക്കി.കരട് രാഷ്ട്രീയപ്രമേയം ചർച്ചചെയ്യുന്ന പാർട്ടി കമ്മിഷൻ മുൻപാകെയാണ്, പാർട്ടി കോൺഗ്രസിൽ പ്രമേയകമ്മിറ്റി തയ്യാറാക്കിയ പ്രമേയത്തിന്മേൽ ഭേദഗതിനിർദേശമെത്തിയത്. രണ്ടാം പിണറായിസർക്കാർ എന്ന പരാമർശം പ്രമേയത്തിൽ പലേടത്തുമുണ്ട്. ഇതിനെതിരേയാണ് പ്രസാദ് രംഗത്തെത്തിയത്. ഇടതുപക്ഷനയങ്ങളിൽനിന്നുള്ള അങ്ങേയറ്റത്തെ വ്യതിയാനമാണ് കേരളസർക്കാരിലെന്ന വിമർശനവും എറണാകുളത്തുനിന്നുള്ള പ്രതിനിധി ഉയർത്തിയതായാണ് വിവരം.നേരത്തേ സിപിഐ സംസ്ഥാനകൗൺസിൽ യോഗത്തിലും പിണറായിസർക്കാർ എന്ന് പ്രയോഗിക്കുന്നതിനെതിരേ വിമർശനങ്ങളുയർന്നിട്ടുണ്ട്. അതിന്റെ അനുരണനമാണ് പാർട്ടി കോൺഗ്രസ് വേദിയിലുമുയർന്നത്. യോഗം തീരാൻ ഏറെ സമയമെടുത്തതോടെ കമ്മിഷൻ റിപ്പോർട്ടുകളുടെ അവതരണവും വൈകിഇടതുപക്ഷനയങ്ങളിൽ നിന്നുള്ള വ്യതിയാനമാണ് കേരളസർക്കാരിലെന്ന വിമർശനവും, രണ്ടാം പിണറായിസർക്കാർ എന്ന പരാമർശത്തിനെതിരെയും സിപിഐ പാർട്ടി കോൺഗ്രസിൽ പ്രമേയം.
0
വ്യാഴാഴ്ച, സെപ്റ്റംബർ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.