പുതിയ തലമുറയുടെ രക്ഷയ്ക്കും സമൂഹം നൻമയ്ക്കും സംഗീതസംസ്ക്കാരം നല്ലതാണെന്ന് പ്രശസ്ത നടി ഊർമ്മിള ഉണ്ണി പറഞ്ഞു. 32-ാമത് തപസ്യ നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഡോ.എസ്.നാരായണൻ അധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യ ദമ്പതികളായ ബ്രഹ്മശ്രീ. ബാബു ചന്ദ്രശേഖരൻ നമ്പൂതിരി,മീരാ ബാബു അയിനിപ്പിള്ളി,ആധ്യാത്മികാചാര്യൻ എം.കെ.ദിവാകരൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. കേന്ദ്രഫിലിം സെൻസർ ബോർഡ് അംഗമായി തിരഞ്ഞെടുത്ത മണി എടപ്പാളിനെ ചടങ്ങിൽ അനുമോദിച്ചു22-ാമത് എം.ടി.വേണു-തപസ്യ എടപ്പാൾ നവരാത്രി പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് നൽകി.കൃഷ്ണാനന്ദ്, സുനിത സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ടി.വി.സദാനന്ദൻ, കെ.ആർ.സുനീഷ് കുമാർ, വേളൂർ മണികണ്ഠൻ, കൃഷ്ണാനന്ദ്,വിജയൻ കുമ്മറമ്പിൽ, ഷാജിപ്രസാദ്, സുനിത സുരേഷ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.