പാലാ: നഗരസഭയുടെ ചുമതലയിൽ രണ്ടാമത് ഹെൽത്ത് & വെൽനസ് സെൻ്റർ പാലാ കെ.എം.മാണി ബൈസിൽ അരുണാപുരത്ത് തുറന്നു. ഈ മേഖലയിലുള്ളവർക്ക് ഇനി ഡോക്ടറെ കാണുവാൻ നഗര തിരക്കിലേയ്ക്കും ആശുപത്രി ക്യൂവിലേയ്ക്കും പോകേണ്ടതില്ല
പ്രവർത്തനം I2 മുതൽ 6 മണി വരെനാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെ നഗരസഭയിൽ അനുവദിച്ച രണ്ടാമത് ഹെൽത്ത് സെൻ്റ്റാണ് അരുണാപുരത്ത് ഇന്ന് പ്രവർത്തനമാരംഭിച്ചത്.പ്രഥമ ഹെൽത്ത് സെൻ്റർ നേരത്തെ മുണ്ടുപാലം പരമലക്കുന്നിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇതോടെ അരുണാപുരം മേഖലയിൽ ഒരു പൊതു ജനാരോഗ്യകേന്ദ്രത്തിൻ്റെ സേവനം ലഭ്യമാവുകയാണ്. സ്ഥിരം ഡോക്ടറുടേയും നഴ്സിൻ്റെയും സേവനവും ഫാർമസി സൗകര്യവും ഇവിടെ ലഭ്യമാകും.സാധാരണക്കാരായ രോഗികൾക്ക് ചികിത്സാ ചിലവുകൾ ഇല്ലാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യംജനറൽ ആശുപത്രിയിലെ മെഡിസിൽവിഭാഗത്തിൽ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കുന്നതിനും മണിക്കൂറുകൾ ക്യൂനിൽക്കേണ്ട സഹചര്യവും ഇല്ലാതാക്കുവാൻ രോഗികൾ ഹെൽത്ത് സെൻ്റർ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി ഈ ഹെൽത്ത് സെൻ്റർ പ്രവർത്തിക്കും.
മൈനർ ഡ്രസിംഗ്, രോഗീ നിരീക്ഷണം, ജീവിതശൈലീ രോഗനിർണ്ണയം, റഫറൽ സംവിധാനം, ബോധവൽക്കരണ ക്ലാസ്സുകൾ, ഗർഭിണികൾക്കായുള്ള പരിശോധനകൾ, കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ് സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാണ്.
ജോസ്.കെ.മാണി എം.പി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് മുഖ്യ പ്രഭാഷണം നടത്തി.വൈസ് ചെയർപേഴ്സൺ ബിജി ജോ ജോ ,സ്വാമി വീതസംഗാനന്ദ, ആൻ്റോ പടിഞ്ഞാറേക്കര ,ജോസിന് ബിനോ, ഷാജു തുരുത്തേൽ, ജോസ്.ജെ.ചീരാംകുഴി ,സിജി പ്രസാദ്, നീന ചെറുവള്ളി, മായാപ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.