കൊല്ലം: സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ ഉയർത്താൻ ജീവനക്കാരുടെ സന്നദ്ധ സേന രൂപവത്കരിക്കുന്നു. ഇടത് സർവീസ് സംഘടനകളിൽനിന്നുള്ള 1000 അംഗങ്ങളെ ചേർത്താണ് അനൗദ്യോഗിക സന്നദ്ധസേന രൂപവത്കരിക്കുന്നത്. സിപിഎം, സിപിഐ ബന്ധമുള്ള സർവീസ്, അധ്യാപക സംഘടനകളിൽനിന്നാണ് ആളെ ചേർക്കുക
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതികൾക്ക് കൃത്യമായ പരിഹാരംകാണുകയാണ് ഇവരുടെ പ്രധാന ജോലി. നൂലാമാലകൾ ഒഴിവാക്കി സർക്കാർസേവനം സാധാരണക്കാർക്ക് എത്തിക്കുന്നതിനും ഈ ഉദ്യോഗസ്ഥസംഘം ഇടപെടും. പരിഹാരംകാണുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മാധ്യമ, സാമൂഹിക മാധ്യമ പ്രചാരണത്തിനുള്ള നടപടികളും സേനയുടെ ചുമതലയാണ്.സെപ്റ്റംബർ അവസാനത്തോടെ രൂപവത്കരിക്കുന്ന സേനയിലേക്ക് കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക സർവീസ് സംഘടനകളിൽനിന്ന് ശേഖരിച്ചുകഴിഞ്ഞു. ഇതിനുപുറമേ മന്ത്രിമാരുടെ ഓഫീസുകൾവഴി 100 ഉന്നതോദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കിയതായാണ് വിവരംസേന രൂപവത്കരിച്ചുകഴിഞ്ഞാൽ സർവീസ് സംഘടനാ നേതൃത്വങ്ങൾക്ക് ഇവരുടെ പ്രവർത്തനങ്ങളിൽ ഇടപെടാനാവില്ല. സർക്കാർതലത്തിൽ തന്നെയായിരിക്കും ഇവരെ ഏകോപിപ്പിക്കുക.സേനാംഗങ്ങൾക്ക് തിരുവനന്തപുരം എകെജി പഠനഗവേഷണകേന്ദ്രത്തിൽ അനൗദ്യോഗിക പരിശീലനം നൽകുമെന്നാണ് അറിയുന്നത്.പ്രതിച്ഛായ ഉയർത്താൻ ജീവനക്കാരുടെ അനൗദ്യോഗിക സന്നദ്ധ സേന, എകെജി പഠനഗവേഷണകേന്ദ്രത്തിൽ പരിശീലനം
0
ബുധനാഴ്ച, സെപ്റ്റംബർ 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.