ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ഗ്രാമീണ പൈതൃകത്തിൻ്റെ ഭാഗമായി തെങ്ങോല മെടയൽ തൊഴിൽ പരിശീലന ക്യാമ്പ് നടത്തി.
പഠനവും, തൊഴിലും , പൈതൃകവും , പുതുമയും കൈപ്പുണ്യവും കരുത്തും സംരക്ഷിച്ച് ഓലമെടയൽ വിദ്യാർത്ഥികൾ സ്വന്തമായി കൈപ്പുണ്യം പരീക്ഷിച്ച് അനുഭവമാക്കി. ആദ്യകാലങ്ങളിൽ വീടുകളുടെ മേൽക്കൂരയിൽ തണലും , വയലുകളിൽ കുടിലുകളായി , കർഷകൻ്റെ ജീവിതത്തിൽ കൃഷിയിടത്തിൻ്റെ കരുത്തുമായിരുന്നു തെങ്ങോലകൾ.ആദ്യമായി ഓലകൾ മെടയുന്നത് ബുദ്ധി മുണ്ട് തോന്നിയെങ്കിലും വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ ഓലമെടയൽ എളുപ്പമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
മെടഞ്ഞ ഓലകൾ കൊണ്ട് തനതിടം നവീകരണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ സജീന ഷുക്കൂർ ദ്വിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു . രണ്ട് വർഷം കൊണ്ട് ഗ്രാമത്തിൻ്റെ കാർഷീക സമ്പത്തായ തെങ്ങ് , കവുങ് എന്നിവയുടെ അസംസ്കൃത വസ്തുക്കൾ ഉപയോഗപ്പെടുത്തി വിവിധ തൊഴിൽ പരിശീലനമാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.അധ്യാപകരായ ജ്യോതി, രാധിക എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി.പി രമ്യ , എൻ എസ് .എസ് ലീഡർമാർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.