ഡബ്ലിൻ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ്, കാതോലിക്ക ആയതിനു ശേഷം ആദ്യമായാണ് അയർലണ്ട് സന്ദർശിക്കുന്നത്. സെപ്തംബർ മാസം പത്തൊൻപതാം തിയതി മുതൽ ഇരുപത്തിനാലാം തിയതി വരെയാണ് ബാവാതിരുമേനിയുടെ ഈ അനുഗ്രഹീത സന്ദർശനം
19 ന് അയർലണ്ടിൽ എത്തുന്ന ബാവയെ അയർലണ്ട് ഭദ്രാസന മെത്രാപോലിത്ത തോമസ് മാർ അലക്‌സന്ത്രയോസ് , ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ . ജിനോ ജോസഫ്, സെക്രട്ടറി ഫാ. ഡോ. ജോബി സ്കറിയ, ട്രെഷറർ സുനിൽ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഭദ്രാസന ഭാരവാഹികളും, ഭദ്രാസന കൌൺസിൽ അംഗങ്ങളും, ഭക്ത സംഘടനാ ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് ഗോൾവേ സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സന്ധ്യാപ്രാർത്ഥനക്ക് മുഖ്യ നേതൃത്തവും വഹിക്കും*നോക്കിൽ വിശുദ്ധ കുർബാന അർപ്പണം :*20 ആം തിയതി 4 മണിക്ക് അയർലണ്ട് ഭദ്രാസനത്തിന്റെ ആഭിമുക്യത്തിൽ ബാവാക്കു ഇരുപതോളം വരുന്ന യാക്കോബായ ഇടവകകളിൽ നിന്നുള്ള വിശ്വാസി സമൂഹങ്ങൾ സ്വീകരണം നൽകും തുടർന്ന് യൂറോപ്പിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക് പള്ളിയിൽ വച്ച് ബാവായുടെ മുഖ്യ കാർമികത്വത്തിലും മെത്രാപോലിത്ത തോമസ് മാർ അലക്സന്ത്രയോസ് തിരുമേനിയുടെ സഹകാര്മികത്വത്തിലും വിശുദ്ധ കുർബാന നടക്കും
21 ന് അയർലണ്ടിലെ വിവിധ മത മേലധ്യക്ഷന്മാരോടും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളോടും ഒപ്പം ഡബ്ലിൻ സെന്റ്. ഗ്രീഗോറിയോസ് സുറിയാനി പള്ളിയുടെ ഇരുപതാമത് വാർഷിക ആഘോഷ പരിപാടികളിൽ പങ്കെടുക്കും .പിന്നീട് സെന്റ് . ഗ്രിഗോറീസ് പള്ളി പുതുതായി വാങ്ങിയ സ്ഥലത്തിന്റെ കൂദാശയും നിർവഹിക്കും. 22 നു വാട്ടർഫോർഡ് സെന്റ് . മേരിസ് പള്ളിയിൽ സന്ധ്യപ്രാര്ഥനക്ക് നേത്രത്വo വഹിക്കുകയും 23 നു കത്തോലിക്കാ സഭയുടെ വാട്ടർഫോർഡ് ബിഷപ്പായ അൽഫോൻസ് കല്ലിനാനെ സന്ദർശിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.