ന്യൂഡല്‍ഹി: യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധതന്ത്രം വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോട് ആവശ്യപ്പെട്ടതായി നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന് (നാറ്റോ) മേധാവി. നാറ്റോ സെക്രട്ടറി ജനറൽ മാര്‍ക്ക് റുട്ടിന്റെ പ്രസ്താവനയെ വിമർശിച്ച് പിന്നാലെ ഇന്ത്യയും രംഗത്ത് വന്നു. അവകാശവാദം തികച്ചും അടിസ്ഥാനരഹിതമെന്നാണ് ഇന്ത്യ പ്രതികരിച്ചത്
യുഎസിന്റെ മുന്നറിയിപ്പ് ലംഘിച്ച് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക് മേല്‍ അധികത്തീരുവ ചുമത്തിയതിന് ബദലായാണ് പുതിനോട് യുദ്ധതന്ത്രം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നായിരുന്നു മാര്‍ക്ക് റുട്ടിന്റെ പ്രസ്താവന.ട്രംപിന്റെ ഇന്ത്യന്‍ തീരുവകള്‍ക്ക് റഷ്യയുടെ മേല്‍ കനത്ത സ്വാധീനം ചെലുത്താനായതായി വ്യാഴാഴ്ച സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് റുട്ട് പ്രതികരിച്ചത്. മോദിയും പുതിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായും യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയുടെ നിലപാടും തന്ത്രങ്ങളും വ്യക്തമാക്കാന്‍ പ്രധാനമന്ത്രി മോദി പുതിനോട് ആവശ്യപ്പെട്ടതായും റുട്ട് പ്രസ്താവിച്ചത്.റുട്ടിന്റെ അവകാശവാദം അടിസ്ഥാരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഔദ്യോഗികപ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യങ്ങളില്‍ നാറ്റോയുടെ നേതൃത്വത്തില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്വപരമായ നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും നടന്നിട്ടില്ലാത്ത ചര്‍ച്ചകളെ കുറിച്ച് ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുന്നത് തീര്‍ത്തും അസ്വീകാര്യപരമായ സംഗതിയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് പുതിനും തമ്മില്‍ ഫോണ്‍സംഭാഷണം നടന്നതായും അതിലാണ് യുക്രൈന് വിഷയം ചര്‍ച്ച ചെയ്തതായും റുട്ട് പറയുന്നത്. എന്നാല്‍ റുട്ടില് പ്രസ്താവന വസ്തുപരമായി അസത്യവും തികച്ചും അടിസ്ഥാനരഹിതവുമാണ്. റുട്ട് പറയുന്ന തരത്തിലുള്ള ഒരു സംഭാഷണം പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുതിനും തമ്മില്‍ നടന്നിട്ടില്ല”, മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.“നാറ്റോ പോലുള്ള സുപ്രധാന സഖ്യത്തിന്റെ നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വവും പൊതുപ്രസ്താവനകളില്‍ കൃത്യതയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഇടപാടുകളെ കുറിച്ചോ അദ്ദേഹം നടത്താത്ത സംഭാഷണങ്ങളെ കുറിച്ചോ ഊഹാപോഹപരമോ അശ്രദ്ധാപരമോ ആയ പരാമര്‍ശം നടത്തുന്നത് ഒരുതരത്തിലും സ്വീകാര്യമല്ല”, മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ദേശീയ താല്പര്യങ്ങളും സാമ്പത്തിക സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഊര്‍ജ ഇറക്കുമതിസംബന്ധിയായ തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊള്ളുന്നതെന്നും മന്ത്രാലയം ആവര്‍ത്തിച്ചുവ്യക്തമാക്കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.