ന്യൂ ഡൽഹി: 75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം. 2022ൽ കപ്പുയർത്തുമ്പോൾ ധരിച്ച, തൻറെ ഒപ്പോടു കൂടിയ ജേഴ്സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനൽകിയത്. സെപ്റ്റംബർ 17നാണ് മോദിയുടെ പിറന്നാൾ
ഡിസംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സി ഇന്ത്യയിൽ ഉണ്ടാകുക. കൊൽക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.75-ാം ജന്മദിനം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്റെ ഒപ്പോടു കൂടിയ ജേഴ്സി പിറന്നാൾ സമ്മാനമായി അയച്ചുനൽകി മെസ്സി.
0
ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2025
അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ നവംബറിലാണ് എത്തുക. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.