മഞ്ചേരി: സന്യാസിവര്യന്മാരുടെ സംഘടനയായ കേരള മാർഗ്ഗദർശക മണ്ഡലിയുടെ നേതൃത്വത്തിൽ, കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെയും സന്യാസിമാർ ചേർന്ന് നടത്തുന്ന ധർമ്മസന്ദേശയാത്രയ്ക്ക് മുന്നോടിയായി സംസ്ഥാനവ്യാപകമായി ശതകോടി ദീപം തെളിയിച്ചു. സെപ്റ്റംബർ 22 വൈകുന്നേരം 6.30-ന് ആരാധനാലയങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദീപങ്ങൾ തെളിയിച്ചുകൊണ്ടാണ് ഈ പരിപാടി നടന്നത്.
കേരളത്തിന്റെ ആത്മീയ പൈതൃകം ഉയർത്തിപ്പിടിക്കാനും ധാർമിക മൂല്യങ്ങൾ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ദീപം തെളിയിക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാർ, എഴുത്തുകാരനും സ്വാഗതസംഘം സംസ്ഥാന ചെയർമാനുമായ സി. രാധാകൃഷ്ണൻ, ജില്ലാ ചെയർപേഴ്‌സൺ ഇന്ദിര കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തുമലപ്പുറം ജില്ലയിൽ നടന്ന ചടങ്ങിൽ ഡോ. ധർമ്മാനന്ദ സ്വാമികൾ, സ്വാമി ആത്മസ്വരൂപാനന്ദ സരസ്വതി, സ്വാമി രാമാനന്ദനാഥ ചൈതന്യ, സ്വാമി ജിതാത്മാനന്ദ സരസ്വതി, പരമാനന്ദപുരി സ്വാമികൾ, സ്വാമിനി മാതാ വരദാമ്യത പ്രാണ, സ്വാമിനി മാതാ അതുല്യാമൃതപ്രാണ, സ്വാമി ഗുരുകർമ്മാനന്ദ, സ്വാമി അദ്വൈതാനന്ദ സരസ്വതി, സ്വാമിനി മാതാ താരാനന്ദപുരി, ശ്രീ നാരായണ ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾ, ബ്രഹ്മചാരിണി ജ്യോതിർമയാമൃത ചൈതന്യ, ബ്രഹ്മചാരിണി നിരാമയാമൃതചൈതന്യ എന്നിവരും വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളും പങ്കെടുത്തുഒക്ടോബർ 7-ന് കാസർകോട്ട് നിന്ന് ആരംഭിക്കുന്ന ധർമ്മസന്ദേശയാത്ര, 21-ന് തിരുവനന്തപുരത്ത് സമാപിക്കും. ഒക്ടോബർ 11-ന് താനൂർ ശോഭാപറമ്പിലാണ് മലപ്പുറം ജില്ലയിലെ സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഈ യാത്ര, കേരളത്തിന്റെ ആത്മീയ പാരമ്പര്യം ഊട്ടിയുറപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.സന്യാസിമാർ നയിക്കുന്ന ധർമ്മസന്ദേശയാത്രയ്ക്ക് ശതകോടി ദീപം തെളിയിച്ച് തുടക്കമായി.
0
തിങ്കളാഴ്ച, സെപ്റ്റംബർ 22, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.