തിരുവനന്തപുരം: ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ സംഘടിപ്പിച്ച പരിപാടിയിൽ കർണാടകമന്ത്രി കേരളത്തെ പുകഴ്ത്തിയ സംഭവത്തിൽ കോൺഗ്രസിനെ കളിയാക്കി മന്ത്രി വി. ശിവൻകുട്ടി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ‘ഇതെന്റെ ഐഡിയ ആയിപ്പോയി’ എന്ന ഡയലോഗുമായാണ് അദ്ദേഹം പത്രസമ്മേളനത്തിൽ കെ.സി. വേണുഗോപാലിനെ പരിഹസിച്ചത്
ആലപ്പുഴ മണ്ഡലത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം ചെയ്യാനെത്തിയ കർണാടക മന്ത്രി കൃഷ്ണ ബൈര ഗൗഡ ആരോഗ്യ-പൊതുവിദ്യാഭ്യാസ രംഗങ്ങളിലൊക്കെ കേരളം രാജ്യത്തിന് തിളങ്ങുന്ന മാതൃകയാണെന്ന് പ്രശംസിച്ചിരുന്നു.കർണാടകമന്ത്രിക്ക് നന്ദി പറഞ്ഞ ശിവൻകുട്ടി, ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലാക്കി കേരളത്തിന്റെ വികസനത്തെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നും ആവശ്യപ്പെട്ടു. തുടർന്ന്, മഹേഷിന്റെ പ്രതികാരത്തിലെ രംഗം ഫെയ്‌സ്ബുക്കിലും പങ്കുവെച്ചു.
വകുപ്പിന്റെ പ്രവർത്തനം ജനസൗഹൃദമാക്കണംതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം ജനസൗഹൃദമാക്കാൻ ഉന്നതതലയോഗത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. വകുപ്പിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തു നികത്തണം.
സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും സമയബന്ധിതമായി പൂർത്തിയാക്കണം. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികമാറ്റ നിയമന ഉത്തരവുകൾ ഈ മാസംതന്നെ നൽകണം. ഒക്ടോബർ ഒമ്പതിന് തീരുന്ന യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനനടപടികൾ വേഗമാക്കാനും മന്ത്രി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.