ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബുധനാഴ്ച മധ്യപ്രദേശിലെ ധറിൽ, ‘സ്വസ്ത് നാരി സശക്ത് പരിവാർ’ പദ്ധതിക്കും ദേശീയ പോഷകാഹാര മാസത്തിനും തുടക്കമിടും. മറ്റു വികസനപദ്ധതികളും പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും
രാജ്യത്തെമ്പാടുമായി ഒരു ലക്ഷത്തിലേറെ ആരോഗ്യക്യാമ്പുകൾ സംഘടിപ്പിക്കും. ബിജെപിയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും രക്തദാനക്യാമ്പുകളുമുണ്ടാകും. മോദിയുടെ നേതൃത്വത്തോടുള്ള ആദരസൂചകമായി ജന്മദിനമായ സെപ്റ്റംബർ 17 മുതൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുവരെ ബിജെപി ‘സേവാ പഖ് വാഡ’ ആചരിക്കുന്നുസ്വദേശി മേളകൾ, മോദി വികാസ് മാരത്തൺ, വികസിത് ഭാരത് ചിത്രരചനാ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ശുചീകരണക്യാമ്പുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഡൽഹിയിലെ പദ്ധതികൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച തുടക്കമിടും.പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെമ്പാടുമായി ബിജെപിയുടെ നേതൃത്വത്തിൽ സേവാ പഖ് വാഡ’ ആചരിക്കുന്നു..
0
ബുധനാഴ്ച, സെപ്റ്റംബർ 17, 2025
പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്തുലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന നടപടിക്ക് ബുധനാഴ്ച മധ്യപ്രദേശിലെ ധറിൽ പ്രധാനമന്ത്രി തുടക്കമിടും. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സുമൻ സഖി ചട്‌ബോട് പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.