പുല്ലൂർ: മുഖം തിരിച്ചറിയാൻ പറ്റാത്തവിധം ചായം തേച്ച് അജ്ഞാതൻ കണിയാൻകുന്നിലും പരിസരപ്രദേശങ്ങളിലും വിലസുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് വീടുകളിൽ ഇയാൾ ആക്രമണം നടത്തി. രണ്ടുദിവസം മുൻപ് കണിയാൻകുന്നിലെ എ. ആണ്ടിയുടെ വീടിന് നേരെ രാത്രി കല്ലെറിഞ്ഞു.
വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ഒരാൾ റോഡിലൂടെ ഓടിപ്പോകുന്നത് വീട്ടുകാർ കണ്ടിരുന്നു. ബുധനാഴ്ച രാത്രി ആണ്ടിയുടേത് ഉൾപ്പെടെ രണ്ട് വീടുകളിൽ വീണ്ടും അക്രമം നടന്നു. രാത്രി 8.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ആണ്ടിയുടെ അയൽവാസിയും പ്രവാസിയുമായ പി. ബാലകൃഷ്ണന്റെ മകൻ പത്താം ക്ലാസ് വിദ്യാർഥിയായ നന്ദകൃഷ്ണൻ വാഴത്തോപ്പിൽ ഒരാൾ നിൽക്കുന്നത് കണ്ടു.മുഖം തിരിച്ചറിയാത്തവിധം ചായംതേച്ച നിലയിലാണ് ആളെ കണ്ടത്. ഭയന്ന് നിലവിളിച്ച കുട്ടി വീട്ടുകാരെ വിളിച്ചു. ബാലകൃഷ്ണനും സമീപവാസികളും അക്രമിയെ പിടിക്കാൻ ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടയിൽ, എവിടെയോ മറഞ്ഞിരുന്ന അക്രമി വീണ്ടുമെത്തി വീടിന് പുറത്തിറങ്ങിയ നന്ദകൃഷ്ണനെ മുഖത്ത് മൊബൈൽ വെളിച്ചം അടിച്ച് കൈയിൽ കത്തികൊണ്ട് വരഞ്ഞ് ഓടിമറയുകയായിരുന്നു
കൈയ്ക്ക് മുറിവേറ്റ കുട്ടി ആസ്പത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് അമ്പലത്തറ പോലീസും സ്ഥലത്തെത്തി. ഫോൺ വഴി നാലു ദിക്കിലും വിവരം അറിയിച്ചതോടെ കണിയാൻകുന്നിന്റെ സമീപപ്രദേശങ്ങളായ എടമുണ്ട, താളിക്കുണ്ട്, കൊടവലം എന്നിവിടങ്ങളിലും നാട്ടുകാർ തിരച്ചിൽ നടത്തി. രാത്രി 11വരെ 50-ഓളം വരുന്ന ആളുകൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ലപോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ പുലർച്ചെ ഒന്നോടെ വീണ്ടും ഇരുവീടുകളികളിലും അക്രമമുണ്ടായി. ബാലകൃഷ്ണന്റെ വീടിന്റെ ജനലിൽ ശക്തിയായി അടിച്ച ശേഷം അക്രമി ഓടിമറഞ്ഞു. വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെ കല്ലെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം അക്രമി സ്ഥലംവിട്ടു.കൈയ്ക്ക് പരിക്ക് പറ്റിയ നന്ദകൃഷ്ണൻ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. വീടുകൾക്ക് നേരെ അതിക്രമം നടത്തിയ ആളെ പിടിക്കണമെന്നാവശ്യപ്പെട്ട് എ. ആണ്ടിയും പി. ബാലകൃഷ്ണനും അമ്പലത്തറ പോലീസിൽ പരാതി നൽകി. അതിക്രമങ്ങൾ നടന്ന ഇടങ്ങളിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.