കോട്ടയം: കേന്ദ്രതലത്തിൽ ദേവസ്വംബോർഡ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആൽത്തറയിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ കലുങ്ക് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു
തൃശ്ശൂരിൽ 26-ന് നടക്കുന്ന നിശാ മീറ്റിങ്ങിൽ പ്രശ്നം ചർച്ചചെയ്യാമെന്നും ഉറപ്പുനൽകി. സംസ്ഥാനത്ത് ഒന്നേകാൽലക്ഷം ഹെക്ടർ റബർതോട്ടം വെട്ടുന്നില്ലെന്നതാണ് റബർ കർഷകരുടെ പ്രതിനിധി അവതരിപ്പിച്ച വിഷയം.റബറിന് കാർബൺ ക്രെഡിറ്റ് നേടിയെടുക്കാൻ സഹായിക്കണമെന്നും കാർഷികവിളയാക്കണമെന്നും മുന്നോട്ടുവെച്ച നിർദേശത്തിന് മറുപടി നൽകാൻ ഒപ്പമുള്ള റബർബോർഡ് അംഗമായ എൻ. ഹരിയുടെ സഹായം മന്ത്രി തേടി. പ്രശ്നങ്ങൾ മന്ത്രി പീയൂഷ് ഗോയലിനോട് സൂചിപ്പിക്കുമെന്ന് മന്ത്രി ഉറപ്പും നൽകി.ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, മേഖല പ്രസിഡന്റ് എൻ. ഹരി, ജില്ലാ ജനറൽസെക്രട്ടറിമാരായ ലാൽകൃഷ്ണ, എൻ.കെ. ശശികുമാർ, ജില്ലാസെക്രട്ടറി സുദീപ്, ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ്, മണ്ഡലം പ്രസിഡന്റ് അനീഷ് എന്നിവർ നേതൃത്വംനൽകി. തൃശ്ശൂർ ജില്ലയ്ക്കുപുറത്ത് ആദ്യമാണ് ‘കലുങ്ക് സംവാദം നടത്തുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.