കൊച്ചി: റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍ 110, നിസ്സാന്‍ പട്രോള്‍, ടോയോട്ട പ്രാഡോ, ലാന്‍ഡ് ക്രൂസര്‍, ലെക്സസ് തുടങ്ങിയ ആഡംബര എസ്യുവികളാണ് ഭൂട്ടാനില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇവ ആദ്യം ഭൂട്ടാനിലെത്തിച്ചശേഷം സെക്കന്‍ഡ്ഹാന്‍ഡ് വാഹനം എന്നനിലയ്ക്കാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുക
വാഹനം കണ്ടെയ്നറുകളിലോ പാര്ട്സുകളാക്കിയോ എത്തിക്കുകയാണ് പതിവ്. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരി എന്നനിലയില്‍ പെര്‍മിറ്റ് വാങ്ങി ഓടിച്ചും അതിര്ത്തികടത്താറുണ്ട്. ഇന്ത്യയില്‍ ഉപേക്ഷിച്ച് തിരികെപ്പോകും. ഈ വാഹനങ്ങള്‍ ഹിമാചല്‍പ്രദേശിലെ ആര്‍ടിഒ ഓഫീസുകളില്‍ വ്യാജമായി രജിസ്റ്റര്ചെയ്യും. ഇതിനുശേഷമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്.ഭൂട്ടാനില്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ അഞ്ചുമുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് കേരളത്തിലെത്തുമ്പോള്‍ 25 മുതല്‍ 70 ലക്ഷം രൂപവരെയാണ് വില. വാഹനങ്ങള്‍ക്ക് ഏറെ പഴക്കമുണ്ടാകില്ല. ഫിറ്റ്നസോ, ഇന്‍ഷുറന്‍സോ ആദ്യ രജിസ്ട്രേഷന് ഉടമയോ ഇവയ്ക്കുണ്ടാകില്ല. രൂപമാറ്റവും നടത്തിയിട്ടുണ്ടാകും. ഹിമാചലില്‍ രജിസ്റ്റര്‍ചെയ്യുമ്പോള്‍ രണ്ടാം ഉടമയായിട്ടാണ് ചെയ്യുന്നത്. ഇതും വ്യാജപേരിലാകും.സെക്കന്‍ഡ് ഹാന്ഡിന് നിരോധനം സെക്കന്‍ഡ് ഹാന്‍ഡ് വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൊണ്ടുവരണമെങ്കില്‍ ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ് (ടിആര്‍) വഴി മാത്രമേ കഴിയൂ. ഇതിന് വാഹനവിലയുടെ 150 ശതമാനത്തിലധികം ഡ്യൂട്ടി അടയ്ക്കണം. കേരളത്തിലേക്ക് എത്തിച്ച വാഹനങ്ങളൊന്നുംതന്നെ ടിആര്‍ വഴി കൊണ്ടുവന്നതല്ല.കള്ളപ്പണ ഇടപാടുകളും ആദായനികുതി വെട്ടിപ്പും ഷോറൂമുകളില്‍ ജിഎസ്ടി വെട്ടിപ്പും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് വിവരം കൈമാറും. തീവ്രവാദത്തിന് സാമ്പത്തികസഹായം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കണ്ടെത്തിയാല്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അറിയിക്കുമെന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി. ടിജു പറഞ്ഞു.വിറ്റത് ആഡംബര എസ്യുവികൾ,ആദായനികുതി വെട്ടിപ്പും ഷോറൂമുകളില്‍ ജിഎസ്ടി വെട്ടിപ്പുംപരിവാഹൻ സൈറ്റിലും വെട്ടിപ്പ് കണ്ടെത്തി കസ്റ്റംസ്. NIA ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അറിയിക്കും ,
0
ബുധനാഴ്ച, സെപ്റ്റംബർ 24, 2025









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.