ന്യൂഡൽഹി: ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്ന് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് വിജയം ഉറപ്പാണെങ്കിലും, മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അത്ര വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
രഹസ്യ ബാലറ്റിലൂടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. എംപിമാർക്ക് ഇഷ്ടമുള്ളതുപോലെ വോട്ട് രേഖപ്പെടുത്താമെങ്കിലും സാധാരണയായി പാർട്ടി നിലപാടുകൾക്ക് അനുസൃതമായാണ് വോട്ട് രേഖപ്പെടുത്തുക. എന്നിരുന്നാലും, ക്രോസ്-വോട്ടിങ് സാധാരണമാണ്2022-ൽ, ജഗദീപ് ധൻകർ മറ്റ് പാർട്ടികളിൽ നിന്നുള്ള വലിയ പിന്തുണയോടെ മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വിജയം നേടിയാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. വൈഎസ്ആർ കോൺഗ്രസിന്റെയും നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിന്റെയും (ബിജെഡി) വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഏകദേശം 75 ശതമാനം വോട്ടുകൾ നേടിയായിരുന്നു വിജയം. ഇത്തവണയും ക്രോസ്-വോട്ടിങ് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് എൻഡിഎയ്ക്ക് ഗുണം ചെയ്യമോയെന്നതിൽ വ്യക്തതയില്ല.നിലവിൽ 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ യോഗ്യരായവർ. മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും(ബിആർഎസ്) തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിനാൽ വോട്ട് ചെയ്യുന്ന എംപിമാരുടെ എണ്ണം 770 ആയി കുറയും. ഇതോടെ 386 വോട്ടുകൾ ലഭിച്ചാൽ ഭൂരിപക്ഷം നേടാൻ സാധിക്കും.എൻഡിഎക്ക് നിലവിൽ 425 എംപിമാരുണ്ട്. അതിനാൽ, ബിജെപി സ്ഥാനാർത്ഥിയായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ വ്യക്തമായ വിജയം നേടുമെന്ന് ഉറപ്പാണ്. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന്റെയും പിന്തുണ എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. വൈഎസ്ആർ കോൺഗ്രസിന് ഏഴ് രാജ്യസഭാ എംപിമാരും നാല് ലോക്സഭാ എംപിമാരുമുണ്ട്. ബിആർഎസ്, ബിജെഡി പിന്തുണയില്ലാതെ പോലും എൻഡിഎയ്ക്ക് 436 വോട്ടുകൾ നേടാൻ സാധിക്കും.സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. ഇരുസഭകളിലുമായി പ്രതിപക്ഷത്തിന് 324 വോട്ടുകളുണ്ടെന്നാണ് കണക്ക്. 2022-നെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് ഇത്തവണ കൂടുതൽ എംപിമാരുണ്ട്. പ്രതിപക്ഷ എംപിമാർ 100 ശതമാനം വോട്ട് ചെയ്താലും, ജസ്റ്റിസ് റെഡ്ഡിക്ക് വിജയിക്കാനാവില്ല. അല്ലെങ്കില്‍ എന്‍ഡിഎ എംപിമാര്‍ ക്രോസ് വോട്ട് ചെയ്താല്‍ മാത്രമേ വിജയത്തിന് നേരിയ പ്രതീക്ഷയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.