സുരേഷ് ഗോപി തൃശ്ശൂരിലെ ഓണാഘോഷ പരിപാടികൾ റദ്ദാക്കി ഡൽഹിയിലേക്ക്

തൃശ്ശൂർ: പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിൽ ഇന്ന് നടക്കാനിരുന്ന ഓണാഘോഷ പരിപാടികൾ റദ്ദാക്കി ഡൽഹിയിലേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരം 4 മണി മുതൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു.

ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്‌ഘാടന ചടങ്ങുകളിലും, ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന 'മഞ്ഞക്കടൽ സംഗമ'ത്തിലും പങ്കെടുക്കാൻ സാധിക്കാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. കൂടാതെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു
എങ്കിലും, ഇരിങ്ങാലക്കുടയിൽ യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് എല്ലാ പിന്തുണയും നൽകുന്നതായി സുരേഷ് ഗോപി അറിയിച്ചു. ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നതായും, അത് പൂർത്തിയാകുമ്പോൾ എല്ലാവരുമായി ചേർന്ന് ഫ്ലാഗ് ഓഫ് ആഘോഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

രാജ്യത്തിന്റെ ആവശ്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകേണ്ടതെന്നും ജനങ്ങൾ ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. മന്ത്രി facebook പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !