ജനീവ: ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞു. നിരവധി യുഎന്‍ പ്രതിനിധികള്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയി.
നെതന്യാഹു വേദിയിലേക്ക് കയറിയപ്പോള്‍ കൂക്കിവിളിയുമുണ്ടായി. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യംവെച്ചിട്ടില്ലെന്നും പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു.ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാവുന്നതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ജനത ബന്ദികള്‍ക്കൊപ്പമാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ ഇസ്രയേല്‍ മറന്നിട്ടില്ലഹമാസ് ബന്ദികളെ മോചിപ്പിക്കണം. ആയുധങ്ങള്‍ താഴെവയ്ക്കണം. അതുവരെ ഇസ്രയേല്‍ തിരിച്ചടി തുടരും. പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണ്. അത് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കും. പലസ്തീന് അതോറിറ്റി ഹമാസിന് തുല്യമാണ്': നെതന്യാഹു പറഞ്ഞു.ഇറാന് ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകര്‍ക്കാന്‍ ഇസ്രയേലിനും അമേരിക്കന്‍ സൈന്യത്തിനും സാധിച്ചെന്നും ട്രംപിന്റെ ധീരവും നിര്‍ണായകവുമായ നടപടിയാണെന്നും നെതന്യാഹു പറഞ്ഞു.ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ,കൂക്കിവിളിയും യുഎന്‍ പ്രതിനിധികളുടെ ഇറങ്ങിപോക്കും..
0
ശനിയാഴ്ച, സെപ്റ്റംബർ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.