മഞ്ചേരി: നഗരസഭയിലെ ഏഴാം വാർഡ് മേലാക്കം സഹൃദയനഗറിലെ കാഴ്ചയാണിത്. കാളികാവ് ക്ഷേത്രത്തിൻ്റെ മൈതാനത്തും സമീപത്തെ റോഡുകളിലും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ്.
ക്ഷേത്രത്തിൽ പോകുന്നവരും വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുമെല്ലാം ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്. നഗരസഭ അധികൃതരെ പല തവണ വിവരമറിയിച്ചെങ്കിലും അവർ നിസ്സഹായാവസ്ഥ അറിയിക്കുകയാണ്.പ്രശ്ന പരിഹാരത്തിന് ആരെ സമീപിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. മനുഷ്യന് ദോഷം ചെയ്യുന്നവയും വംശനാശം വന്നുകൊണ്ടിരിക്കുന്നവയുമായ മൃഗങ്ങളെവരെ ആവശ്യമെങ്കിൽ കൊല്ലാൻ അനുവാദമുണ്ടായിട്ടും, തെരുവുനായ്ക്കളുടെ വംശവർദ്ധനവിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളും കോടതിയും പൊതുജനഹിതാനുസരണം നിയമമുണ്ടാക്കാൻ മടി കാണിക്കരുതെന്നാണ് ജനങ്ങളുടെ ആവ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.