ക്ഷേത്രങ്ങളില്‍ ജാതിയുടെപേരില്‍ ഒരാളും വിവേചനം നേരിടുന്നില്ലെന്ന് ഭരണാധികാരികള്‍ ഉറപ്പുവരുത്തണം, ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചരിത്രം ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് ബി. പുകഴേന്തി.

ചെന്നൈ: ജാതിയുടെപേരില്‍ ഒരാളും ക്ഷേത്രങ്ങളില്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഭരണാധികാരികള്‍ക്കുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യാന്‍ പറ്റില്ല.

വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളുടെയും തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് ബി. പുകഴേന്തി പറഞ്ഞു. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ ചിന്നധാരാപുരത്തെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കു പ്രവേശനം വിലക്കിയ സംഭവത്തിലാണ് ജില്ലാ കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചത്.

ഭരണഘടന നല്‍കുന്ന സൗകര്യങ്ങളെല്ലാം അനുഭവിക്കുന്ന ഉദ്യോഗസ്ഥര്‍ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതിരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ജാതിവിവേചനത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുകയല്ല വേണ്ടത്. -കോടതി വ്യക്തമാക്കി


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !