ട്രാൻസ്ജെൻഡർ സമൂഹത്തിനായി ഷെൽട്ടർ ഹോം നിർമ്മിക്കും സുരേഷ് ഗോപി.

മുംബൈ: തൃശൂർ കോർപ്പറേഷൻ സ്ഥലം അനുവദിക്കുകയാന്നെങ്കിൽ കേരളത്തിലെ ട്രാൻസ് ജെൻഡർ സമൂഹത്തിനായി ഷെൽട്ടർ ഹോം നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ഫൗണ്ടേഷൻ കേരളത്തിലെ ട്രാൻസ്ജൻഡർ സമൂഹത്തിനായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിട്ടം ദിനത്തിൽ തിരുവനന്തരം ശ്രീമൂലം ക്ലബ്ബിൽ നടന്ന ആഘോഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി ദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു
അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാർ മുംബൈയിലെ സമൂഹിക പ്രവർത്തകനും കേന്ദ്രീയ നായർ സംഘടന പ്രസിഡണ്ട് ഹരികുമാർ നായർ വ്യവസായിയായ ജോയൽ ദുബൈ, ശ്രീമൂലം ക്ലബ് മുൻ പ്രസിഡണ്ട് ശശികുമാർ എന്നിവർ പങ്കെടുത്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സുരേഷ് ഗോപി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയും നടന്നു. ഇത് മൂന്നാം തവണയാണ് ട്രാൻജെൻഡർ സമൂഹത്തിനു വേണ്ടി പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷം നടത്തുന്നത്. ഇതുവരെ 12 ലക്ഷം രൂപ ചെലവഴിച്ച് സുരേഷ് ഗോപി പത്തു പേരുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിക്കൊടുത്തു ഇത് ഇനിയും തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു.

സുരേഷ് ഗോപി തൃശൂരിൽ നിന്ന് ജയിച്ച് എം പിയായത് ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത ചിലർ രാഷ്ട്രീയക്കാരും ചില തൽപ്പര കക്ഷികളായ മാധ്യമങ്ങളും കേരളത്തിലുണ്ട് അവരാണ് സുരേഷ് ഗോപി കള്ളവോട്ടു കൊണ്ട് ജയിച്ചതാണെന്ന വ്യാജപ്രചരണത്തിന് പിന്നിൽ. സംശുദ്ധ രാഷ്ട്രീയ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടുപോകുന്നത് കണ്ട് അസൂയപ്പെടുന്നവരോട് സഹതാപം മാത്രം ചടങ്ങിൽ സംസാരിച്ച ഉത്തംകുമാർ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !