കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിഷകലയെന്ന് വിളിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാല്‍ കേസ് തീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ അതിലും ഭേദം മരണമാണെന്നുള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയില്‍ കരുത്ത് പകര്‍ന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു
ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികന് ഫഹദ് മോന് എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് തന്റെ അന്നത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമെന്നും വെറുപ്പ് ഒരു പകര്‍ച്ചാവ്യാധിയായി പടര്‍ത്തുന്നവര്‍ക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും, നിയമപരമായും തുടരുക തന്നെ ചെയ്യുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. അതിന് കൊടുക്കേണ്ടി വരുന്ന വില എന്ത് തന്നെയായാലും പ്രശ്നമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംശശികലയെ വിഷകല എന്ന് വിളിച്ചു എന്ന് പറഞ്ഞ് കൊടുത്ത മാനനഷ്ടക്കേസില്‍ ചേര്‍ത്തല കോടതി എന്നെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികന് ഫഹദ് മോന് എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് എന്റെ അന്നത്തെ പ്രതികരണത്തിന്റെ അടിസ്ഥാനം. വെറുപ്പ് ഒരു പകര്‍ച്ചാവ്യാധിയായി പടര്‍ത്തുന്നവര്‍ക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും, നിയമപരമായും തുടരുക തന്നെ ചെയ്യും,
അതിന് കൊടുക്കേണ്ടി വരുന്ന വില എന്ത് തന്നെയായാലും. ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാല്‍ കേസ് തീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞ് നമുക്ക് ശീലമില്ലെന്നും, സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ പൂര്‍വികര്‍ അത് അവരുടെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നും ഉള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയില്‍ കരുത്ത് പകര്‍ന്നത്.എന്നും എന്നോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവരോടും നന്ദി. നിങ്ങള്‍ നിങ്ങള്‍ മാത്രം ആണെന്റെ ശക്തി.
എനിക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ മുന്‍ വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ. ടി കെ സൈദാലികുട്ടി, പ്രിയപ്പെട്ട അഡ്വ. ബി എം ജമാല്‍, പ്രിയങ്കരനായ അഡ്വ. സി വി തോമസ് എന്നിവരോട് നന്ദി അറിയിക്കുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.