വിശ്വാസവും നിലനിന്നു പോകണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ അതിനോടൊപ്പം നിലകൊള്ളും.? എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ല.സുകുമാരൻ നായർ.

ശബരിമലയിൽ വിശ്വാസം, ആചാരം എന്നിവ സംരക്ഷിച്ചുകൊണ്ട് വികസനം കൊണ്ടുവരാനുള്ള ഇടതുമുന്നണി സർക്കാരിന്റെ സമീപനത്തെ എൻഎസ്എസ് പിന്തുണയ്ക്കുന്നതായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയോടും മമതയോ എതിർപ്പോ സംഘടനയ്ക്കില്ല

പക്ഷേ, ഈ വിഷയത്തിൽ സംഘടന സർക്കാരിനെ വിശ്വസിക്കുന്നു സുകുമാരൻ നായർ മാതൃഭൂമി പ്രതിനിധി കെ.ആർ. പ്രഹ്ലാദനുമായി സംസാരിക്കുന്നു ? പമ്പയിലെ ആഗോള അയ്യപ്പസംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തിരുന്നു. ശബരിമല വിശ്വാസ, ആചാര വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്ന എൻഎസ്എസിന്റെ നിലപാട് മാറ്റമാണോ ഇത് എൻഎസ്എസ് നിലപാട് മാറ്റിയിട്ടില്ല. നിലപാട് മാറ്റിയത് സംസ്ഥാന സർക്കാരാണ്. അതിനെ സ്വാഗതം ചെയ്യുന്നു. അതിൽ വിശ്വസിക്കുന്നു. 

യുവതീപ്രവേശനം വിഷയത്തിൽ ആദ്യം വ്യക്തമായ നിലപാട് പറഞ്ഞത് എൻഎസ്എസാണ്. അതിൽ ഇന്നും മാറ്റമില്ല.? സർക്കാരിന്റെ നിലപാട് മാറിയെന്ന ബോധ്യത്തിലാണോ പിന്തുണ = അതെ. സുപ്രീംകോടതി വിധി വന്നപ്പോൾ ഇടതുസർക്കാർ സ്വീകരിച്ച സമീപനമല്ല ഇപ്പോഴവർക്ക്. അവർക്ക് വേണമെങ്കിൽ യുവതികളെ കയറ്റാമായിരുന്നു. അതുണ്ടായില്ലല്ലോ. അതിൽ ഞങ്ങൾക്ക് വിശ്വാസ്യത തോന്നി. എൻഎസ്എസ് ഒരു വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നത് മെറിറ്റ് അനുസരിച്ചാണ്. ഒരു സർക്കാരിന്റെയും മുന്നിൽ മുട്ടുമടക്കിനിൽക്കേണ്ട കാര്യമില്ല. ഒരു ഒൗദാര്യവും കേന്ദ്ര, കേരള സർക്കാരുകളിൽനിന്ന് ഞങ്ങൾ സ്വീകരിച്ചിട്ടില്ല. അർഹതപ്പെട്ടതു പോലും കിട്ടിയിട്ടില്ല. ? 

പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തെക്കുറിച്ച് നിലപാട് എന്താണ് = അതെന്തിനാണ് സംഘടിപ്പിച്ചതെന്ന് എല്ലാവർക്കും അറിയാമല്ലോ. ശബരിമല വിഷയത്തിൽ എൻഎസ്എസ് ആദ്യംതന്നെ ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോയപ്പോൾ ബിജെപി ഉണ്ടായിരുന്നില്ല. കോൺഗ്രസും ആദ്യം രംഗത്തുവന്നില്ല. വികാരപരമായ വിഷയമായി ഇത് മാറുന്നു എന്നു കണ്ടപ്പോഴാണ് അവരൊക്കെ നാമജപത്തിെലാക്കെ പങ്കാളികളായത്.

ബിജെപിക്ക് അന്നും ഇപ്പോഴും കേന്ദ്രത്തിൽ ഭരണമുണ്ട്. അവരുടെ നേതാവ് വി. മുരളീധരൻ അന്ന് പറഞ്ഞത് കേന്ദ്രം ആചാരം സംരക്ഷിക്കാൻ നിയമം ഉണ്ടാക്കുമെന്നാണ്. എന്നിട്ട് എന്താണുണ്ടായത്. ഇവരെന്താണ് ഒന്നും ചെയ്യാഞ്ഞത്? അതേസമയം, എൻഎസ്എസ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചു. അതിപ്പോൾ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ നിയമം മാറ്റുമെന്ന് പറയുകയല്ല, 

ആചാരം സംരക്ഷിച്ചുകൊണ്ട് തീർഥാടനം നടത്തിയശേഷം അതിൽ ഉറച്ചുനിന്ന് വികസനം നടത്തുകയാണ്. ഞങ്ങൾ അതിനെ രാഷ്ട്രീയമായല്ല കാണുന്നത്. ക്ഷേത്രവും വിശ്വാസവും നിലനിന്നു പോകണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ അതിനൊപ്പം നിലകൊള്ളും. ? യുവതീപ്രവേശനത്തിന് അനുകൂലമായി സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ് മൂലം മാറ്റിയിട്ടില്ല = നിയമപ്രശ്നമാണ്. 

സംസ്ഥാന സർക്കാർ ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അത് വിശ്വസിക്കാം. ? കോൺഗ്രസിന് ഭരണമില്ല, പിന്നെ അവരെന്ത് ചെയ്യും = അവർ കള്ളക്കളി കളിക്കുന്നു. അത് നാട്ടുകാർക്ക് ബോധ്യപ്പെട്ടതാണ്. ? നാമജപത്തിൽ പങ്കെടുത്തവരുടെപേരിലുള്ള കേസുകൾ ഇപ്പോഴും ബാക്കിയാണ് = 

കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആണ് ആവശ്യപ്പെട്ടത്. നമ്മൾ സമ്മർദം ചെലുത്തുകയും ചെയ്തു. അതിൽ രണ്ട് കാര്യങ്ങളുണ്ട്. സംഘം ചേർന്ന് സഞ്ചാരം തടസ്സപ്പെടുത്തിയ കേസ് ഒന്ന്. പൊതുമുതൽ നശിപ്പിച്ചത് മറ്റൊരുതരം കേസ്. രണ്ട് വകുപ്പ്. റോഡ് തടഞ്ഞ വിഷയത്തിലെ കേസുകൾ ഇല്ലാതാക്കി. രണ്ടാമത്തേതിൽ അവർക്ക് നിയമപരമായ പരിമിതിയുണ്ട്. അതും അവർ പിൻവലിക്കുമെന്നാണ് തോന്നുന്നത്

ഞാൻ ഒരു കാര്യംകൂടി പറയട്ടെ. വിദേശത്ത് പോയി കേസുകളിൽ കുടുങ്ങുന്നവരെ പ്രധാനമന്ത്രിയൊക്കെ ഇടപെട്ട് രക്ഷപ്പെടുത്തി കൊണ്ടുവരാൻ എന്തെല്ലാം തന്ത്രങ്ങൾ ചെയ്യുന്നുണ്ട്. ആ കേന്ദ്രസർക്കാരിന് സംസ്ഥാനവുമായി സംസാരിച്ച് ഇൗ വിഷയം തീർത്തുകൂടേ. അതെന്താ ബിജെപി പറയാത്തത്. ? ബിന്ദു അമ്മിണിയെപ്പോലുള്ള ആക്ടിവിസ്റ്റുകളെ പമ്പ സംഗമത്തിൽ പങ്കെടുപ്പിച്ചില്ല. 

അത് സർക്കാരിന്റെ നിലപാട് മാറ്റത്തിന്റെ ഭാഗമാണോ = അത് വളരെ വ്യക്തമല്ലേ. അതൊക്കെ ആചാര വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണല്ലോ. ? കോൺഗ്രസ് നേതൃത്വം വിശ്വാസ സംരക്ഷണപ്രവർത്തനവുമായി സഹകരിക്കാൻ എൻഎസ്എസുമായി സംസാരിക്കാൻ വന്നിരുന്നില്ലേ = ഇല്ല, വന്നിട്ടില്ല. ? എൻഎസ്എസ് നിലപാടുമാറ്റം ഇടതുപക്ഷത്തിന് ഗുണകരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ടുണ്ട്. = അത് അദ്ദേഹത്തിന്റെ അഭിപ്രായം. ?

എൻഎസ്എസ് നിലപാട് തിരഞ്ഞെടുപ്പിൽ ഇടതിന് ഗുണം ചെയ്യുമോ = അതുണ്ടാകുമെന്നും ഇല്ലെന്നും പറയാൻ കഴിയില്ല. അവസാനത്തെ 24 മണിക്കൂറിലെ ചെറിയകാര്യം പോലും വോട്ടറെ സ്വാധീനിക്കും. ? കഴിഞ്ഞ നിയമസഭാ വോട്ടെടുപ്പ് ദിവസം സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിനെപ്പറ്റി = അത് എന്റെ അഭിപ്രായമായിരുന്നു. അന്നത്തെ സാഹചര്യം അതായിരുന്നു. കൂടുതൽപ്പേർ അവർക്കൊപ്പമായതിനാൽ അവർ ഭരിച്ചു. 

അതുകൊണ്ട് എന്നത്തേക്കും എന്നെ ശത്രുവായി കാണുന്നില്ല. ഞാൻ അവരെ മിത്രമായോ ശത്രുവായോ കാണുന്നില്ല. ? മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണോ = നല്ല ബന്ധമാണ്. വിളിക്കാറുണ്ട് ? കോൺഗ്രസ് നേതാക്കളുമായിട്ടും നല്ല ബന്ധമില്ലേ = ഇല്ല, ആരും വിളിക്കാറില്ല. ബന്ധം അവർതന്നെ കളഞ്ഞതാണ്. ഇവിടെ സ്ഥിരം വന്നിരുന്നതാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !