തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി ബാലു എസ് എന്ന 33കാരനാണ് മരിച്ചത്. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിനെ ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലെഫ്റ്റനന്റ് പദവിയ്ക്കായുള്ള ഫിസിക്കൽ പരിശീലനത്തിനായാണ് നാലുമാസം മുൻപ് ബാലു ഡെറാഡൂണിൽ എത്തിയത്. 12 വർഷമായി ജവാനായി സേവനമനുഷ്ഠിക്കുന്ന ബാലു ജയ്പൂരിൽ ഹവിൽദാർ ആയിരുന്നുനീന്തൽ കുളത്തിൽ പരിശീലനത്തിനിടെയാണ് മരണമെന്നാണ വിവരം. ബ്രീത്തിങ് എക്‌സസൈസിന് ശേഷം എല്ലാവരും തിരിച്ചുപോയെങ്കിലും ബാലുവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണകാരണം വ്യക്തമല്ല.
0
വെള്ളിയാഴ്ച, സെപ്റ്റംബർ 12, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.