ശരീര ഭാഗങ്ങള്‍ കണ്ടെത്താനാകാതെ ഫയര്‍ഫോഴ്സിന്റെ സ്‌കൂബ സംഘം, കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്..

അയ്യമ്പുഴ (എറണാകുളം): അയ്യമ്പുഴ പഞ്ചായത്തിലെ എരപ്പ് ഭാഗത്ത് പ്രവര്‍ത്തിക്കാതെ കിടന്ന പാറമടയിലെ കുളത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗമാണ് കുളത്തില്‍ കണ്ടത്

ബാക്കി ശരീര ഭാഗങ്ങള്‍ക്കായി ഫയര്‍ഫോഴ്സിന്റെ സ്‌കൂബ സംഘം ശനിയാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. മൃതദേഹത്തിന്റെ കാല്‍ഭാഗം കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഇതാണ് പ്രധാനമായും കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്

കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. റോവര്‍ അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. തലയുള്‍പ്പെടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നു തിരച്ചില്‍. എന്നാല്‍, വെള്ളിയാഴ്ച കണ്ടെത്തിയ ശരീരഭാഗങ്ങളില്‍ കൂടുതലായി ഒന്നും ശനിയാഴ്ച കണ്ടെത്തിയില്ല. മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാനായിട്ടില്ല

പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തില്‍ അയ്യമ്പുഴ പോലീസും, ഫൊറന്‍സിക് വിദഗ്ധരും, സ്‌കൂബ ടീമുമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തയത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !