അയ്യമ്പുഴ (എറണാകുളം): അയ്യമ്പുഴ പഞ്ചായത്തിലെ എരപ്പ് ഭാഗത്ത് പ്രവര്‍ത്തിക്കാതെ കിടന്ന പാറമടയിലെ കുളത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗമാണ് കുളത്തില്‍ കണ്ടത്
ബാക്കി ശരീര ഭാഗങ്ങള്‍ക്കായി ഫയര്‍ഫോഴ്സിന്റെ സ്കൂബ സംഘം ശനിയാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. മൃതദേഹത്തിന്റെ കാല്‍ഭാഗം കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഇതാണ് പ്രധാനമായും കൊലപാതക സാധ്യതയിലേക്ക് വിരല്ചൂണ്ടുന്നത്കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. റോവര്‍ അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. തലയുള്‍പ്പെടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നു തിരച്ചില്‍. എന്നാല്‍, വെള്ളിയാഴ്ച കണ്ടെത്തിയ ശരീരഭാഗങ്ങളില്‍ കൂടുതലായി ഒന്നും ശനിയാഴ്ച കണ്ടെത്തിയില്ല. മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാനായിട്ടില്ലപെരുമ്പാവൂര് എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തില്‍ അയ്യമ്പുഴ പോലീസും, ഫൊറന്‍സിക് വിദഗ്ധരും, സ്കൂബ ടീമുമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തയത്.ശരീര ഭാഗങ്ങള്‍ കണ്ടെത്താനാകാതെ ഫയര്‍ഫോഴ്സിന്റെ സ്കൂബ സംഘം, കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്..
0
ഞായറാഴ്ച, സെപ്റ്റംബർ 21, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.