പാലാ :ഇടനാട് :ക്ഷേത്ര കലകളായ 64 ഉം പഠിപ്പിക്കാനുള്ള സങ്കേതമാകണം ക്ഷേത്രം .ക്ഷേത്രത്തിൽ സംസ്കൃതം പഠിപ്പിക്കുവാനും ;പ്രകൃതിയെ കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുവാനും സജ്ജമാക്കണം ;ഇടനാട്ടുകാവിൽ പുതിയതായി നിർമ്മിച്ച തിരുവരങ്ങിൻ്റെ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി.
മീനച്ചിൽ താലൂക്കിലെ അമ്പലങ്ങളിലെല്ലാം ഭാരവാഹികൾ തമ്മിൽ നല്ലൊരു ഐക്യം നിലനിൽക്കുന്നുണ്ട് .അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഇവിടെ കൂടി നിൽക്കുന്ന അമ്പല കമ്മിറ്റിക്കാരെല്ലാം ഒരേ കളറിലുള്ള ഷർട്ട് ധരിച്ചിരിക്കുന്നത് .ഐക്യം കൊണ്ട് മീനച്ചിൽ താലൂക്കിന് മാതൃക പരമായ പുരോഗതി ഉണ്ടാക്കുവാനും സാധിച്ചു.വേദങ്ങളെ കുറിച്ചും അമ്പലങ്ങളിൽ പഠിപ്പിക്കേണ്ടതുണ്ടെന്നു ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ അഭിപ്രായപ്പെട്ടു .സമ വേദം പഠിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനം നമ്മുടെ ഉദ്‌ഘാടകനായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി നടത്തുന്നുണ്ടെന്നും മനോജ് ബി നായർ കൂട്ടിച്ചേർത്തുവള്ളിച്ചിറ കരയോഗം പ്രസിഡന്റ് പി.പത്മകുമാർ, വലവൂർ കരയോഗം പ്രസിഡന്റ് പി.എസ്. രമേശുമാർ വിവിധ സാമുദായിക സംഘടന നേതാക്കളായ പി.വി.ഉണ്ണികൃഷ്ണൻ പെരിയമന, കെ.എ.ചന്ദ്രൻ,കെ.ആർ.രാമൻകുട്ടി വി.എൻ. ശശി വാഗയിൽ, മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് അനന്ദു കുറിച്ചിയുടെ ഫ്ലൂട്ട് വയലിൽ ഫ്യൂഷൻ നടന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.