ന്യൂഡൽഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്നനിരക്കും നടപ്പാക്കുകയാണ്.
ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹനനിർമാതാക്കൾ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചമുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.413 ഉത്‌പന്നങ്ങളുടെ വിലകുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.വിലകുറയും (പുതിയ നിരക്ക് %)
5% - ഫീഡിങ് ബോട്ടിൽ, കുട്ടികൾക്കുള്ള നാപ്‌കിൻ, ക്ളിനിക്കൽ ഡയപ്പർ, തുന്നൽയന്ത്രവും ഭാഗങ്ങളും, വസ്‌ത്രങ്ങൾ,(2500 രൂപയിൽ താഴെ), ജൈവകീടനാശിനികൾ
0% - മാപ്പ്, ചാർട്ട്, ഗ്ലോബ്, പെൻസിൽ, ഷാർപ്പർ, നോട്ടുബുക്കുകൾ, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്
18% - എസി, എൽഇഡി, എൽസിഡി ടിവികൾ(32ഇഞ്ചിന് മുകളിൽ), മോണിറ്റർ, ഡിഷ് വാഷർ, ഗ്രാനൈറ്റ്, സിമന്റ്, 1200 സിസി വരെയുള്ള പെട്രോൾ, സിഎൻജി കാറുകൾ, ഡീസൽ കാറുകൾ (1500 സിസിവരെ), മുച്ചക്ര വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ (350സിസിക്ക് താഴെ)വില കൂടും
40% - പുകയില, പാൻമസാല, ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ
ഇനി സമ്പാദ്യഉത്സവം -മോദി
ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്നും സർവതോമുഖ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളർച്ചയ്ക്ക് കുതിപ്പേകും. സ്വദേശി ഉത്പന്നങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം. പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ തിങ്കളാഴ്ച നിലവിൽവരാനിരിക്കേ ഞായറാഴ്ച വൈകീട്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.നവരാത്രിയുടെ ആദ്യദിനത്തിൽ ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിൽ രാജ്യം വലിയ കാൽവെപ്പ് നടത്തുകയാണ്. ജിഎസ്ടി ബചത് ഉത്സവ് (ജിഎസ്ടി സമ്പാദ്യ ഉത്സവം) നവരാത്രിയുടെ ആദ്യദിനം ആരംഭിക്കും. -പ്രധാനമന്ത്രി പറഞ്ഞു. നാഗരിക് ദേവോ ഭവ ( പൗരൻമാർ ദൈവത്തിന് സമാനം ) എന്ന കാഴ്ചപ്പാടാണ് സർക്കാരിനെന്നും ഇന്ത്യയിൽ നിർമ്മിച്ച ഉത്‌പന്നങ്ങളേ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുകയുള്ളു എന്ന് പറയുന്ന ചിന്താഗതി ഒാരോ പൗരനും ഉണ്ടാകണമെന്നും മോദി പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.