സിസിടിവി ക്യാമറകള്‍ക്ക് ബിഐഎസ് മാര്‍ക്ക് ലഭിക്കണമെങ്കില്‍ എസ്ടിക്യുസി നിര്‍ബന്ധമായും നേടിയിരിക്കണം.പരിശോധന സോഫ്റ്റ്‌വേറിലും ഹാര്‍ഡ്‌വേറിലും .

കൊച്ചി: സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ക്ക് എസ്ടിക്യുസി (സ്റ്റാന്‍ഡേഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍) നിര്‍ബന്ധമാക്കി. ബിഐഎസ് മാര്‍ക്ക് ലഭിക്കണമെങ്കില്‍ ഇനി എസ്ടിക്യുസി നേടിയിരിക്കണം.

ഇന്ത്യയില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന ഭൂരിഭാഗം കമ്പനികളും ചിപ്പ്, പ്രൊസസര്‍, സോഫ്റ്റ്‌വേര്‍ എന്നിവയ്ക്ക് വിദേശ കമ്പനികളെയാണ് ആശ്രയിക്കുന്നത്. നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഇത്തരം സിസിടിവികളുടെ ദൃശ്യങ്ങള്‍ വിദേശകമ്പനികളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നുമുണ്ട്. തത്സമയ ദൃശ്യങ്ങള്‍ ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണുകളില്‍ കാണാനുള്ള സംവിധാനമാണ് ഇപ്പോഴുള്ളത്. 

സുപ്രധാന സ്ഥലങ്ങള്‍, വഴികള്‍, വീടുകള്‍, ആളുകള്‍, മറ്റ് തന്ത്രപ്രധാനമായ ഇടങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങളും ലക്ഷക്കണക്കിന് ആളുകളുടെ ദൃശ്യങ്ങളും ഇതില്‍പ്പെടും. സോഫ്റ്റ് വേറുകളില്‍ മാറ്റംവരുത്തി ഡേറ്റാചോര്‍ച്ച ഉള്‍പ്പെടെയുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് എസ്ടിക്യുസി ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍നിന്നുള്ള ദൃശ്യങ്ങള്‍ വിദേശ സെര്‍വറുകളില്‍ പോകുന്നതിന് പഴുതുകളില്ലെന്ന് ഉറപ്പിച്ചേ ലൈസന്‍സ് നല്‍കൂ. 2019-ല്‍ റെയില്‍വേയാണ് സിസിടിവികള്‍ക്ക് മാനദണ്ഡം കൊണ്ടുവന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുതുക്കിയ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഗുഡ്സ് ഉത്തരവ് പ്രകാരം എസ്ടിക്യുസി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.

പരിശോധന സോഫ്റ്റ്‌വേറിലും ഹാര്‍ഡ്‌വേറിലും

സര്‍ട്ടിഫിക്കറ്റിനായി സിസിടിവി സംവിധാനത്തിന്റെ സോഫ്റ്റ്‌വേറും ഹാര്‍ഡ്‌വേറും പരിശോധിക്കും. ഹാര്‍ഡ്‌വേര്‍ ഡിസൈന്‍, ഉപയോഗിച്ചിരിക്കുന്ന പോര്‍ട്ടുകളും അവയുടെ ഉപയോഗവും എന്നിവ പരിശോധിക്കും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതിചെയ്തതോ വില്‍ക്കുന്നതോ ആയ എല്ലാ സിസിടിവി ക്യാമറകള്‍ക്കും ഇത് ബാധകമാണ്. വില്‍പ്പനക്കാരും എസ്ടിക്യുസി സര്‍ട്ടിഫിക്കേഷന്‍ നമ്പറുകളും ബിഐഎസ് രജിസ്ട്രേഷനുകളും പരിശോധിച്ചിരിക്കണം. സര്‍ക്കാര്‍ ടെന്‍ഡറുകളിലും മറ്റും ലൈസന്‍സ് ഇല്ലാത്ത കമ്പനികളെ ഒഴിവാക്കും.

സുരക്ഷ, ഒപ്പം ഉണര്‍വ്

80 ശതമാനത്തിലധികവും ചൈനയില്‍നിന്ന് ഉത്പന്നത്തിന്റെ മൊഡ്യൂളുകള്‍ ഇറക്കുമതിചെയ്യുകയും ഇവിടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുകയാണ്. നൂറുകണക്കിന് കമ്പനികള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതുക്കിയ നിബന്ധനപ്രകാരം സര്‍ട്ടിഫിക്കറ്റുള്ള കമ്പനികളുടെ എണ്ണം വിരലിലെണ്ണാവുന്നതായൊതുങ്ങി. പുതിയ നീക്കം ആഭ്യന്തര ഉത്പാദനം കൂട്ടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !